ദിവംഗതനായ കുന്നശ്ശേരി പിതാവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ചു

2017-06-18 09:24:37am |
ബഹുമാനപെട്ട മിയാവ് രൂപത ബിഷപ്പ് പള്ളിപ്പറമ്പിൽ പിതാവിന്റെ നേതൃത്വത്തിൽ കെ സി സി ഇ അനുശോചനയോഗം  ചേർന്നു. ക്നാനായ സമുദായത്തിന് തങ്കലിപിയിൽ എഴുതിച്ചേർക്കേണ്ട ഒരു നന്മയാണ് നമ്മുടെ വല്യപിതാവ് എന്ന് പള്ളിപ്പറമ്പിൽ പിതാവ് അനുശോചനയോഗത്തിൽ പറയുകയുണ്ടായി.
 
തദവസരത്തിൽ കെ സി സി ഇ ചെയർമാൻ ബിനീഷ് പെരുമ്പപാടം, ഡി കെ കെ സി സെക്രട്ടറി വിനോദ് മാണി കിഴക്കനടിയിൽ, കെ സി സി ഇ സെക്രട്ടറി ജോസ് ലൂക്കോസ് പുളീംതൊട്ടിയിൽ, ഓസ്ട്രിയ പ്രസിഡന്റ് ജോർജ് വടക്കുംചേരി, സെക്രട്ടറി എബി കൊച്ചുപറമ്പിൽ, ഡി കെ കെ സി ഡെലിഗേറ്റ്സ് ആയ എബ്രഹാം കുരുട്ടുപറമ്പിൽ, സ്റ്റീഫൻ കിഴക്കെപുറത്തു, മറ്റു 
സംഘടന അംഗങ്ങളായ ജോബി എടപ്പള്ളിച്ചറയിൽ, സലോമി കുരുട്ടുപറമ്പിൽ, ജോജിന് താരാമംഗലത്തിൽ, ജിനി താരാമംഗലത്തിൽ, മേരി സ്റ്റീഫൻ കിഴക്കെപുറത്തു എന്നിവർ പങ്കടുത്തു.