Latest News

വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായം ജോസിന് കൈമാറി

2017-08-02 02:38:05am |

വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജൂലൈ മാസത്തെ സഹായമായ 53000 രൂപ ജോസിന് കൈമാറി. സഹായം നല്കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍ മാനന്തവാടിക്ക് അടുത്ത് ചെറ്റപ്പാലം എന്ന സ്ഥലത്തു താമസിക്കുന്ന 54 വയസ്സുള്ള വടക്കേത്തു് വീട്ടില്‍ ജോസിനെയാണ്. തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭാര്യയും, മകളും, മകനും അടങ്ങുന്ന കുടുംബത്തെ വളരെ സന്തോഷമായി പുലര്‍ത്തി പോന്നതാണ് കെട്ടുപണിക്കാരനായ ജോസ്.

പെട്ടെന്നാണ് വിധി ആകുടുംബത്തിന്റെമേല്‍ താണ്ഡവമാടുന്നത്. രണ്ടുവര്‍ഷം മുന്‍പ് ഒരുദിവസം രാവിലെ പണിക്കുപോയ ജോസ് സഞ്ചരിച്ച ഓട്ടോമറിഞ്ഞു ജോസിന്റെ നടുവിന് സാരമായ പരിക്കുപറ്റി. ഒരുവശം തളര്‍ന്നു കിടപ്പായി അദ്ദേഹം. അഞ്ചുസെന്റ് സ്ഥലവും ഒരു ചെറിയവീടും മാത്രമാണ് ആകുടുംബത്തിന്റെ സ്വത്തു. നല്ലവരായ നാട്ടുകാരുടെ കാരുണ്യംകൊണ്ടാണ് ഇന്നുവരെയും ചികിത്സ നടത്തുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന് വടിയുടെ സഹായത്തോടെ എണീറ്റ് നില്‍ക്കാന്‍പറ്റും. ഭാര്യയുടെ സഹായത്തോടെ മാത്രമേ നടക്കാന്‍പറ്റൂ.ബികോം അവസാനവര്‍ഷം പഠിക്കുന്ന മകള്‍, പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍, ജീവിതച്ചിലവിനും മരുന്നിനും വേണ്ടിവരുന്ന പൈസാ, എല്ലാമായി ആ കുടുംബം ഒത്തിരി കഷ്ടത അനുഭവിക്കുകയാണ്.

ഇതുസംബന്ധിച്ച് വോക്കിങ് കാരുണ്യ പുറത്തിറക്കിയ പത്രക്കുറിപ്പ് വായിക്കാം.