Latest News

ക്രൂ മലയാളികളുടെ ഓണാഘോഷം 16 ന്.

2017-09-11 08:19:56am | അഡ്വ .സിറിയക് പുളിക്കപറമ്പിൽ


ഫ്രണ്ട്സ് ഓഫ് ക്രൂ പൂർവാധികം ഭംഗിയായി ഈ വർഷത്തെ ഓണാഘോഷത്തിന് ഒരുങ്ങുന്നു.
ഓണസദ്യയും ഓണത്തപ്പനും ശിങ്കാരി മേളവും നൃത്ത നൃത്യങ്ങളും സംഗീത വിരുന്നുമായി മുൻവർഷങ്ങളെ അപേക്ഷിച്ചു പുത്തൻ ഉണർവാണ് ഇത്തവണ ക്രൂ മലയാളികൾക്ക് . ഓണാഘോഷങ്ങൾക്ക് ജാതി ഭ്രഷ്ട് കല്പിക്കാനുള്ള അല്പവിശ്വാസികൾക്കുള്ള മറുപടിയായി മതഭേദമില്ലാതെ ഒരുമയുടെ  ഉത്സവം ആഘോഷിക്കുകയാണെന്നു സംഘാടകർ അറിയിച്ചു. 
ശ്രീ സാബു വര്ഗീസിന്റെ നേതൃത്ത്വത്തിൽ ആഘോഷ കമ്മറ്റി  പ്രവർത്തിച്ചുവരുന്നു .