Latest News

ലിവര്‍പൂളിലെ ക്നാനായ ഓണം കലാമേന്മ കൊണ്ടും ജനസാന്നിധ്യം കൊണ്ടും ചരിത്രം സൃഷ്ട്ടിച്ചു

2017-09-12 07:24:18am | ടോം ജോസ് തടിയംപാട്

ഇന്നലെ ഞായറാഴ്ച ലിവര്‍പൂള്‍ ക്നാനായ യുണിറ്റിന്റെ നേതൃത്വത്തില്‍ വിസ്ഡണ്‍ ടൌണ്‍ ഹാളില്‍ അരങ്ങേറിയ ഓണാഘോഷം ലിവര്‍പൂള്‍ മലയാളി സമൂഹത്തില്‍ തന്നെ ചരിത്രമായി മാറി.

കലാമേന്മ ഇത്രയും നിറഞ്ഞുനിന്ന ഓരോണാഘോഷം ഇതിനു മുന്‍പ് ലിവര്‍പൂളില്‍ ഉണ്ടായിട്ടില്ല എന്ന് അവിടെകൂടിയവര്‍ അഭിപ്രായപ്പെട്ടു. രാവിലെ പതിനൊന്നുമണിക്ക് വെല്‍ക്കം ഡാന്‍സോടു കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. വെല്‍ക്കം ഡാന്‍സ് തന്നെ കേരള സമൂഹത്തിന്റെ സാംസ്‌കാരിക തലങ്ങള്‍ എല്ലാം വിവരിക്കുന്നതായിരുന്നു. പിന്നിട് നടന്ന തിരുവാതിര അതിമനോഹരമായിരുന്നു

കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സുകള്‍ വളരെ മികവുറ്റതായിരുന്നു. ക്നാനായ യുവജന വിഭാഗം അവതരിപ്പിച്ച ഫാഷന്‍ ഷോ കാണികളുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റി. വടം വലി , കലം തല്ലി പൊട്ടിക്കല്‍, റൊട്ടികടി, ലെമന്‍ ഓണ്‍ ദി സ്പൂണ്‍ റെയിസ്, സുന്ദരിക്ക് പൊട്ട് തൊടല്‍ എന്നീ മത്സരങ്ങളും നടത്തപെട്ടു.

വളരെ രുചികരമായ ഓണ സദ്യ ലിവര്‍പൂള്‍ സ്പയിസ് ഗാര്‍ഡന്റെ നേതൃത്വത്തില്‍ വിളമ്പി. ലിവര്‍പൂള്‍ ക്നാനായ സമൂഹം നടത്തുന്ന രണ്ടാമത് ഓണഘോഷമാണ് ഇന്നലെ നടന്നത്കലാ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തത് KCYL പ്രസിഡന്റ് എന്‍ജലിന്‍ വില്‍സനായിരുന്നു. ക്നാനായ യൂണിറ്റ് പ്രസിഡന്റ് സിന്റോ ജോണ്‍, സെക്രട്ടറി സാജു ലുകൊസ് , ട്രഷറര്‍ ബിജു അബ്രഹാം തോമസ്‌കുട്ടി ജോര്‍ജ്, ബിന്‍സി ബേബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു. തോമസ്‌കുട്ടി ജോര്‍ജ് (തൊമ്മന്‍) നിര്‍മ്മിച്ച വള്ളം ശ്രദ്ധേയമായി.