Latest News

ബോൾട്ടൺ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

2017-09-13 01:55:42am | അലക്‌സ് വര്‍ഗീസ്‌
ബോൾട്ടൺ:- ബോൾട്ടൺ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ഓണം 2017 വിവിധ കലാപരിപാടികളോടെ സമുചിതം ആലോഷിച്ചു.  ഓണാഘോഷ പരിപാടികൾ ശ്രീ. ഹരീന്ദ്രബാബു ഉദ്ഘാടനം ചെയ്തു. 
 ഡോ. അജയകുമാർ  ഓണസന്ദേശം നല്കി. മഹാബലി തമ്പുരാന് ഗംഭീര സ്വീകരണം നല്കി. രഞ്ജിത്ത് ഗണേഷിന്റെ ഓണപ്പാട്ടോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. രജനി രഞ്ജിത്തിന്റെയും ബീനാ ബിന്ദുവിന്റെയും നേതൃത്വത്തിൽ അരങ്ങേറിയ തിരുവാതിര  കാണികളടെ കൈയ്യടിയേറ്റു വാങ്ങി.
 
ഇരുപത്തിരണ്ട് കൂട്ടo വിഭവങ്ങളോടെ വിളമ്പിയ ഓണസദ്യ സ്വാദൂറുന്നതായിരുന്നു. കുട്ടിക്കുരുന്നുകളുടെ  ഫെസ്റ്റിവൽ ഡാൻസ് കൗതുകമുണർത്തുന്നതായിരുന്നു.ശ്രീ.അനിൽ നായർ നന്ദി പ്രകാശിപ്പിച്ചതോടു കൂടി ആഘോഷ പരിപാടികൾക്ക് പരിസമാപ്തിയായി.