Latest News

സ്കോട്ലൻഡിൽ ബാഡ്മിന്റൺ സീസണ് തുടക്കം കുറിച്ച് യു ബി സി ഗ്ലാസ്‌ഗോയുടെ ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് മാർച്ച് പത്തിന്

2018-01-06 02:57:14am | ജോ ഇഞ്ചനാട്ടിൽ

 യു കെ യിലെ മികച്ച ബാഡ്മിന്റൺ ടൂർണമെന്റുകളിൽ ഒന്നായ യുണൈറ്റഡ്  ബാഡ്മിന്റൺ ക്ലബ് ഗ്ലാസ്‌ഗോയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന  ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ്  മാർച്ച് പത്തിന് രാവിലെ  പത്തു മണി മുതൽ നടത്തപ്പെടുന്നതാണെന്നു ക്ലബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷങ്ങളിൽ  നടത്തിയ ടൂർണമെന്റുകൾ വൻ വിജയമായിരുന്നതിന്റെ പശ്ചാത്തലത്തിൽ വളരെ  വിപുലമായ രീതിയിൽ ആണ് ഈ വർഷത്തെ ടൂർണമെന്റ് അണിയിച്ചൊരുക്കുന്നത്. സ്കോട്ലൻഡിലെ പ്രധാന ബാഡ്മിന്റൺ ഹോട് സ്പോട്ടുകൾ ആയ ഗ്ലാസ്‌ഗോ, എഡിൻബറ, അബെർദീൻ,ഫാൽകിർക് എന്നിവിടങ്ങളിൽ നിന്നുമുള്ള നിരവധി ടീമുകളോടൊപ്പം യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള അനേകം ടീമുകളും ഈ ടൂർണമെന്റിൽ മാറ്റുരക്കുന്നതിനായി എല്ലാ വർഷവും ഗ്ലാസ്ഗോയിൽ എത്തി ചേരാറുണ്ട്.

 യു ബി സി    ഗ്ലാസ്ഗോയുടെ ഹോം ഗ്രൌണ്ടായ ഡന്കാൻ റിഗ് സ്പോർട്സ് സെന്ററിൽ വച്ചായിരിക്കും മത്സരങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10 മണി മുതൽ വയ്കുന്നേരം 6 മണി വരെ ആയിരിക്കും മത്സരങ്ങൾ .  വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. മത്സരാർത്ഥികൾ മാർച്ച് ഒന്നിന് മുൻപായി  പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. എല്ലാ വർഷവും യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ടീമുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യം കാണിക്കുന്നതിനാൽ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രെജിസ്റ്റർ ചെയ്യുന്ന 30 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.  മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക .
 
ഷിബു ജേക്കബ്  - 07886486775 
ബിനു തോമസ് (മൂപ്പൻ)- 07980968569
ഐവിൻ ജോസഫ്  - 07581161773