Latest News

ഇന്ത്യൻ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിന്റെ ലോഗോ പ്രകാശനം ചെയ്തു

2018-02-09 03:24:32am | ഷാജി ജോൺ പന്തളം

അയർലൻഡ്∙ ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റവ :ഫാദർ സഖറിയാ ജോർജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ,വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു റ്റി.അലക്സിന്റെയും ട്രസ്റ്റി ഷാജി മത്തായിയുടെയും നേതൃത്വത്തിൽ ഇടവക വികാരി റവ:ഫാദർ സഖറിയ ജോർജ്  2018 ഫാമിലി കോൺഫറൻസ് ലോഗോ ഔദ്യോഗികമായി പ്രകാശനം ചെയ്തു.

ഈ വർഷത്തെ ഫാമിലി കോൺഫറൻസ് ,വാട്ടർഫോർഡിലുള്ള മൗണ്ട് മെലറിയിൽ 2018 മേയ് 5,6,7 (ശനി,ഞായർ,തിങ്കൾ ) എന്നീ തീയതികളിൽ നടക്കും

കോൺഫറൻസിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി റവ:ഫാദർ ജോർജ് തങ്കച്ചൻ,റവ:ഫാദർ നൈനാൻ കുര്യാക്കോസ് ,റവ:ഫാദർ എൽദോ വർഗീസ് ,റവ: ഫാദർ അനീഷ് ജോൺ ,റെവ:ഫാദർ സഖറിയാ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.