Latest News

പരിചയ സമ്പന്നരായ നേതൃത്വ നിരയെ അണിനിരത്തി ‌ ഇപ്സ്വിച് മലയാളി അസോസിയേഷൻ

2018-03-26 07:17:23am | ബാബു മങ്കുഴിയിൽ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ കരുത്തുറ്റ സംഘടനയായ ഇപ്സ്വിച് മലയാളി അസോസിയേഷൻ ഒത്തിണക്കത്തോടെയുള്ള പ്രവർത്തന മികവിന്റെ ഫലമായി അസൂയാവഹമായ നേട്ടങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ നേടിയിരിക്കുന്നത്. ഇപ്സ്വിച്ചിലേയും പരിസര പ്രദേശങ്ങളിലെയും മലയാളികളെ ഒത്തൊരുമിപ്പിച്ച് സാംസ്കാരിക പരിപാടികളും സ്റ്റേജ് ഷോകളും വിജയകരമായി നടത്തുന്ന ഈ സംഘടന മലയാളികളുടെ ഉന്നമനത്തിനും മാനസികോല്ലാസത്തിനുമായി വിവിധങ്ങളായ പരിപാടികളാണ് ആവിഷ്കരിക്കുന്നത്.

ഡാൻസ് ക്ലാസ്സുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയവ പരിശീലിപ്പിക്കുക, ഒത്തുചേരലുകളും കൂട്ടായ്മകളും, ടൂറുകൾ, സിനിമാപ്രദർശനങ്ങൾ എന്നുവേണ്ട എന്തിനും ഏതിനും സന്നദ്ധരായ ഇവരുടെ നിര യുക്മ വള്ളംകളിയിൽ വരെ ടീമുമായി പങ്കെടുക്കുന്നു. യു കെ യിലെ വിവിധ കമ്മ്യൂണിറ്റികളെ ചേർത്തിണക്കി ചാരിറ്റി ഇവന്റുകൾ സംഘടിപ്പിച്ച് കയ്യടി നേടുന്നതിലും, ഇപ്സ്വിച്ചിലെ ഇന്ത്യൻ മേള, കാര്ണിവലുകൾ, മറ്റു സാമൂഹ്യ
സാംസ്കാരിക പരിപാടികൾ എന്നിവയിലും ഇവരുടെ പൂർണ്ണ പങ്കാളിത്തം ഇപ്പോഴും ഉണ്ടായിരിക്കും. ഇത്രയേറെ ഒത്തിണക്കവും, പ്രവർത്തന മികവും, അംഗീകാരവുമുള്ള ഇപ്സ്വിച് മലയാളി അസോസിയേഷന്റെ വിജയം അർപ്പണബോധത്തോടും ഉത്തരവാദിത്തത്തോടും കൂടെ ഈ സംഘടനയെ മുമ്പോട്ട് നയിച്ച ഭാരവാഹികളുടെ പ്രവർത്തന ഫലമായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഇപ്സ്വിച്ചിലെ സെന്റ് മേരീസ് പള്ളിഹാളിൽ വൈസ് പ്രസിഡന്റ് ജോസ് ഗീവര്ഗീസിന്റെ അദ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനത്തിൽ സെക്രട്ടറി പോൾ ഗോപുരത്തിങ്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രെഷറർ ജോയ് വർഗീസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ജോയിന്റ് സെക്രട്ടറി മിനി ഷിബി നന്ദിയും അറിയിച്ചു .

ഈ ശ്രേണിയിലേക്ക് പരിചയസമ്പന്നരും കഴിവുറ്റവരുമായ പുതിയ ഭാരവാഹികളെ വരും വർഷത്തേക്ക് തിരഞ്ഞെടുത്ത് തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ് ഇപ്സ്വിച് മലയാളി അസോസിയേഷൻ. മുൻകൂട്ടി അറിയിച്ച്‌, മാർച്ച് 24 നു ശനിയാഴ്ച വിളിച്ചുചേർത്ത ജനറൽ ബോഡി യോഗത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഒരുമയുടെ പര്യായമായ ഈ സംഘടന ഐക്യകണ്ടേനയാണ് മുഴുവൻ ഭാരവാഹികളെയും തിരഞ്ഞെടുത്തത്.
ഇപ്സ്വിച് മലയാളി അസോസിയേഷൻ പ്രസിഡന്റായി സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ജോജോ തോമസിനെയാണ് തിരഞ്ഞെടുത്തത്. ഉത്തമമായ ഒരു വ്യക്തിത്വത്തിന് ഉടമയായ അദ്ദേഹത്തിൻറെ പക്വതയോടെ കാര്യങ്ങളെ അഭിമുഖീകരിക്കാനും അനുനയപൂർവം പ്രവർത്തിക്കുവാനുമുള്ള മികവിനെ ഉപയോഗിക്കുക്കകയാണ് ഇപ്സ്വിച് മലയാളി അസോസിയേഷൻ.

ഇതിനു മുമ്പും സെക്രട്ടറിയായും പലതവണ യുക്മ റെപ്രെസെന്റേറ്റിവ് ആയും ആർട്ട്സ് ആന്റ് സ്പോർട്സ് കോർഡിനേറ്ററായും സേവനമനുഷ്ടിച്ചിട്ടുള്ള ജെയിൻ കുരിയാക്കോസ് ആണ് അസോസിയേഷൻ സെക്രട്ടറി.

മുമ്പും അസോസിയേഷൻ ട്രഷറർ ആയി മികച്ച സേവനം അനുഷ്ടിച്ചിട്ടുള്ള ബാബു ടി സിയാണ് സംഘടനയുടെ ട്രഷറർ.

സാമൂഹിക സാംസ്കാരിക കലാ മേഖലകളിൽ സ്വന്തമായ കയ്യൊപ്പുള്ള, യുക്മ നാഷണൽ കലാമേളയിൽ വ്യക്തിഗത ചാമ്പ്യനായ സെബാസ്റ്റിയൻ ഭരണികുളങ്ങരയാണ് വൈസ് പ്രസിഡന്റായി അവരോധിതനായിരിക്കുന്നത്.മുൻകാല ട്രെഷറർ ,വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ നിസ്തുല സേവനം അനുഷ്ടിച്ചുള്ള തങ്കച്ചൻ മത്തായി ആണ് ജോയിന്റ് സെക്രട്ടറി .

അരങ്ങിലും അണിയറയിലും മായാത്ത വ്യക്തി മുദ്ര പതിപ്പിച്ച നിരവധി അനുഭവ സമ്പത്തു കൈമുതലായുള്ള ജയകുഞ്ഞുമോനും സൂസി ജൈസനുമാണ് ആർട്സ് കോർഡിനേറ്റേഴ്‌സ് ആയി ഐ എം എ തെരഞ്ഞെടുത്തിട്ടുള്ളത് .

ഐ എം എ യുടെ ആവേശവും സ്ഥാപക നേതാവുമായ ജെയ്സൺ സെബാസ്റ്റ്യാനോടൊപ്പം ഇപ്സ്വിച്ചിന്റെ മറഡോണയെന്നറിയപ്പെടുന്ന ആന്റൂ എസ്തപ്പാനെയുമാണ് സ്പോർട്സ് കോർഡിനേറ്റർസ് ആയി തെരഞ്ഞെടുത്തിട്ടുള്ളത് .

ഐ റ്റി രംഗത്ത് വര്ഷങ്ങളായി പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ബിൻസു ഭാസിയുടെ തുടർന്നുള്ള പ്രാധിനിത്യം ഐ എം എ യുടെ പ്രശസ്തിയുടെ പടവുകൾ ഇനിയും താണ്ടാൻ ഉപകരിക്കുമെന്ന് നിസ്സംശയം പറയാം .

പ്രവർത്തന പരിചയം കൈമുതലായുള്ള ഷിബി വിറ്റസ് ,ജിനീഷ് ലൂക്ക ,സിറിൽ കുര്യാക്കോസ് എന്നിവരെയാണ് യുക്മ കോർഡിനേറ്റേഴ്‌സ് ആയി തെരഞ്ഞെടുത്തിട്ടുള്ളത് .

ഐക്യ ഖണ്ഡേനെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണ സമിതിക്കു മുൻകാല പ്രസിഡന്റ് ബാബു മങ്കുഴിയിൽ ആശംസ്സകൾ അർപ്പിക്കുകയും മുൻ ഭരണ സമിതിയുടെ നിസ്തുല സേവനങ്ങളെ അഭിനന്ദിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു .