ലിമയുടെ വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളുുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

2018-04-09 07:29:33am | ടോം ജോസ് തടിയംപാട്

ലിവര്‍പൂളിലെ ആദ്യ മലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തിൽ രണ്ടാമത് വിഷു, ഈസ്റ്റര്‍, ആഘോഷങ്ങlള്‍ ഏപ്രില്‍ മാസം 14ാം തിയതി 5 മണിക്ക് വിസ്റ്റന്‍ ടൌണ്‍ ഹാളില്‍ ആരംഭിക്കും , അതിലേക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായികഴിഞ്ഞു. നയന മനോഹര മായ ഒട്ടേറെ കലാപരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നത്. .

മത സഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മത സഹോദര്യത്തിന്റെ ശംഖുനാദം മുഴക്കികൊണ്ട് ലിമ നടത്തുന്ന വിഷു, ഈസ്റ്റര്‍ .ആഘോഷങ്ങള്‍ ഇതിനോടകംതന്നെ യുകെയിലെ മലയാളി സമൂഹത്തിന്റെ ശ്രദ്ധ നേടികഴിഞ്ഞു. ഒട്ടേറെ നൂതനമായ കലാ കായിക പരിപാടികളാണ് ഈ വര്‍ഷത്തെ വിഷു, ഈസ്റ്റര്‍ പരിപാടികള്‍ക്ക് വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത്.

ലോകമെങ്ങും മതത്തിന്‍റെ പേരില്‍ മനുഷൃര്‍ തമ്മിലടിക്കുമ്പോള്‍ അതിൽ നിന്നു വ്യത്യസ്തമായി മത സഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്താനാണ് ലിമ ഈ പരിപാടിയിലൂടെ ശ്രമിക്കുന്നത്.
ഈ മനോഹരമായ പരിപാടി ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
WHISTON TOWN HALL ,OLD COLLIERY ROAD, MERSYSIDE. L35 3QX
വിവരങ്ങള്‍ അറിയുവാന്‍ ബന്ധപ്പെടണ്ട ഫോണ്‍ നമ്പര്‍ 07859060320 ,,,,.07886247099 .