Latest News

ബ്രിസ്‌കയുടെ “ വിന്റർ ഗാതറിങ്ങും ചാരിറ്റി ഈവനിംഗും “ ഡിസംബർ ഒന്ന് ശനിയാഴ്ച

2018-10-09 02:07:23am |

ബ്രിസ്റ്റോൾ -: ബിസ്‌റ്റോൾ മലയാളി കൂട്ടായ്മയായ ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസോസിയേഷൻ ( ബ്രിസ്ക ) നടത്തുന്ന വിന്റർ ഗാതറിംഗ് ഡിസംബർ ഒന്ന് ശനിയാഴ്ച സൗത്ത് മേഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും . വൈകുന്നേരം നാല് മണിക്ക് വാർഷിക പൊതുയോഗത്തോട് കൂടിയാണ് പരിപാടികൾക്ക് തുടക്കമാവുന്നത്‌. പ്രസിഡന്റ് മാനുവൽ മാത്യു അധ്യക്ഷത വഹിക്കുന്ന പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി പോൾസൺ മേനാച്ചേരി റിപ്പോർട്ട് അവതരിപ്പിക്കും . തുടർന്ന് ട്രഷറർ ബിജു എബ്രഹാം വരവ് - ചെലവ് കണക്കുകൾ പൊതുയോഗത്തെ ധരിപ്പിക്കും .

പൊതുയോഗത്തിനു ശേഷം വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയാവും “ ചാരിറ്റി ഈവനിംഗ് “ നു നിറമേവുന്നത്‌.ബ്രിസ്റ്റോളിലും വെളിയിലുമുള്ള വിവിധ കലാകാരന്മാരും കലാകാരികളും പങ്കെടുക്കും. ആർട്സ് സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പൻ പരിപാടികൾക്ക് നേതൃത്വം നൽകും . അനശ്വര വയലിനിസ്റ്റ് ബാലഭാസ്കർ അനുസ്മരണവും അന്നേ ദിവസമുണ്ടാവും.

പരിപാടികളിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം മിതമായ നിരക്കിൽ വിവിധ തരം ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട് . ബ്രിസ്റ്റോൾ മലയാളികൾക്ക് ഒരു ശൈത്യ കാല ദിനം ആനന്ദകരമാക്കാനും അതോടൊപ്പം പ്രളയാനന്തര കേരളത്തിന് ഒരു കൈത്താങ്ങേതുവാനുമാണ് ചാരിറ്റി ഈവനിംഗ് ലക്ഷ്യമിടുന്നത് .

പരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് , ജനറൽ സെക്രട്ടറി , ട്രീഷറർ എന്നിവർക്കൊപ്പം വൈസ് പ്രസിഡന്റ് ബിജു പാപ്പാറിൽ , പി .ആർ .ഓ. ജഗ്ഗി ജോസഫ് ,സ്പോർട്സ് സെക്രട്ടറി സുബിൻ സിറിയക് ,വെൽഫെയർ ഓഫീസർ ജോജി മാത്യു , അപ്പു മണലിത്തറ ,റെജി തോമസ് ,എൽതോ വര്ഗീസ് , ജിനേഷ് ബേബി ,ജെറിൻ മാത്യു ചക്കാലപ്പടവിൽ , ജസ്റ്റിൻ മഞ്ഞളി,ആർട്സ് സെക്രട്ടറി സന്ദീപ് കുമാർ ,ജോയിന്റ് സെക്രട്ടറി സെക്രട്ടറി ശ്രീനിവാസ് മാധവൻ ,ജോയിന്റ് ട്രഷറർ ബിനു എബ്രഹാം , റോയ് കെ. ഔസേപ്പ് , ജോഷി പോൾ കൊളങ്ങാൻ, ജോൺസൻ തോമസ് എന്നിവരടങ്ങുന്ന ഓർഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു .