Latest News

സ്വയം സേവകർക്കായി മാഞ്ചസ്റ്ററിൽ ശബരി പരിവാർ സേവാ ശിബിരം

2018-10-12 02:24:32am |

മാഞ്ചസ്റ്റർ∙ ഹിന്ദു സ്വയം സേവക സംഘം യുകെയുടെ (എച്ച്എസ്എസ്‌യുകെ) ആഭിമുഖ്യത്തിൽ മലയാളി സ്വയം സേവകർക്കായി ശബരി പരിവാർ സേവാ ശിബിരം മാഞ്ചസ്റ്ററിൽ നടത്തി. കഴിഞ്ഞവർഷം നടത്തിയ ആദി ശങ്കര ശിബിരിത്തിന്റെ തുടർച്ചായായി നടത്തിയ ശിബിരം സംഘം പ്രവർത്തകരുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. 

sibiram1

പരിവാർ സംഘടനയായ പ്രവാസികാര്യക്ഷേമസമിതിയുടെ അധ്യക്ഷൻ വേണുഗോപാൽജി ശിബിരം ഉദ്ഘാടനം ചെയ്തു.  ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, പ്രാന്ത പ്രചാരക് ഹരികൃഷ്ണൻ എന്നിവരുടെ വിഡിയോ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു. 

ശിബിരത്തിന്റെ കാര്യവാഹക് ആകേണ്ടിയിരുന്ന ബ്രിസ്റ്റോൾ മലയാളി രവിയുടെ ഓർമകൾക്ക് പ്രണാമമർപ്പിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 

sibiram2

സ്ത്രീകൾക്കും വിവിധ പ്രായത്തിലുള്ള കുട്ടികൾക്കും പ്രത്യേകം സംഘടിപ്പിച്ച പരിപാടികൾ ശിബിരത്തിന്റെ മാറ്റുകൂട്ടി. കേരളത്തിൽ പ്രളയകാലത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ചർച്ചയിൽ അംഗങ്ങൾ അഭിനന്ദിച്ചു. 

എച്ച്എസ്എസിന്റെ യുകെയിലെ മുഴുവൻസമയ പ്രചാരകനായ ചന്ദ്രകാന്ദ് ശർമ്മ, മാഞ്ചസ്റ്റർ വിഭാഗ് കാര്യവാഹക് ഡോ. രവീന്ദ്ര സുരാഗ എന്നിവരുടെ നിർദേശാനുസരണമായിരുന്നു മാഞ്ചസ്റ്റർ ശാഖയിലുള്ള പ്രവർത്തകർ പരിപാടികൾ സംഘടിപ്പിച്ചത്. പങ്കെടുത്തവരെ വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു മാഞ്ചസ്റ്റർ ശാഖയിലുള്ള പ്രവർത്തകർ പരിപാടി ക്രമീകരിച്ചത്.