സ്കോട്ടിഷ് ഹോളി ഫാമിലി ക്നാനായ മിഷൻന് പ്രൗഡഗംഭീരമായ തുടക്കം.

2019-02-28 08:05:59am | ജോസ് സൈമൺ മുളവേലിപ്പുറത്ത്

 

സ്കോട്ലൻഡ്: വിശ്വാസ നിറവിൽ സഭയോടും സമുദായത്തോടും ചേർന്ന് സ്കോട്ട്ലാന്റ് ഹോളി ഫാമിലി ക്നാനായ മിഷൻ ന്റെ അദ്യ ഓപ്പണിങ്  കുർബാനയും മതബോധന ക്ലാസ് ഉത്ഘാടനവും ഫെബ്രുവരി 24ന് Armadale ൽ നടത്തപ്പെട്ടു

യു കെ യുടെ മലബാർ എന്ന് ബിലാത്തി മലയാളി കളുടെ ഇടയിൽ അറിയപ്പെടുന്ന സ്കോട്ലൻഡ് ൽ ക്നാനായ മക്കൾ വിണ്ടും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായി .ചിതറി കിടന്ന ഇസ്രായേൽ മക്കളെ ദൈവം മോശയുടെ നേതൃത്ത്യത്തിൽ ഒരു കുടക്കിയിൽ അണിനിരത്തിയതുപോലെ Great Britan Syro നalabar സഭ അനുവദിച്ച പതിനഞ്ച് ക്നാനായ മിഷനിൽ ഒന്നായ scotland ഹോളി ഫാമിലി ക്നാനായ മിഷന്റെ പ്രഥമ ദിവ്യബലി 24-ാം തിയതി sacred Heart and st  Antony church Armadale ൽ വച്ച് ഗ്രേറ്റ് ബ്രിറ്റൻ സിറോ മലബാർ വികാരി ജനറാൾ ഫാദർ സജി  മലയിൽ പുത്തൻപുരയ്ക്കൽ, ഫാദർ തോമസ് ഇറബിൽ, സിറോ മലബാർ എഡിൻബർഗ് മിഷൻ കോ ഓർഡിനേറ്റർ ഫാദർ സെബാസ്റ്റ്യൻ തുരുത്തിപ്പള്ളിൽ അച്ചന്റെയും നേതൃത്ത്വത്തിൻ ഉച്ചതിരിഞ്ഞ് മുന്ന് മണിയോട് കുടി നടത്തപ്പെട്ടു .

എകദേശം അറുപത്തി അഞ്ച് ഫാമിലി ദിവ്യബലിയിൽ സംബദ്ധിച്ചു. തുടർന്ന് മതബോധന അദ്ധ്യാപകരുടെയും UKKC A അബർഡിൻ. എഡിൻബർഗ്.ഗ്ലാസ്കോ യുണിറ്റ് ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ മതബോധന ക്ലാസ്സുകളുടെ പ്രവർത്തനം ഉത്ഘാടനം നിർവ്വഹിയ്ക്കപ്പെട്ടു  ഹോളി ഫാമിലി ക്നാനായ മിഷനെ സംബദ്ധിച്ചിടത്തൊളും ഭുമി ശാസ്ത്രപരമായ ഒരു പാട് കടമ്പകൾ അഭിമുഖികരിക്കെണ്ടി വന്നു .അബർഡിൻ മുതൽ ഗ്ലാസ്കോ വരെ വ്യാപിച്ചുകിടക്കുന്ന ക്‌നാനായ മക്കൾക്ക് ഒരു മിഷൻ എന്നത് സജിയച്ചനെ സംബദ്ധിച്ചിടത്തോളും ഒരു വലിയ വെല്ലുവിളിയായിരുന്നു .

പക്ഷെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ക്നാനായ മക്കളുടെ പ്രാർത്ഥനയ്ക്ക് മുമ്പിൽ , എല്ലാ തടസ്സങ്ങളുടെയും ദുരങ്ങളുടെയും കെട്ടുപാടുകൾ മുറിച്ച് ദൂരെ എറിയപ്പെട്ടു . എകദേശം അറുപത്തിയഞ്ച് കുടുംബങ്ങൾ ആണ് ഹോളി ഫാമിലി ക്നാനായ മിഷന്റെ കിഴിൽ വരുന്നത് ദിവ്യബലിയ്ക്കും മതബോധന ക്ലാസ് ഉത്ഘാടനത്തിനും ശേഷം കടന്നു വന്ന എല്ലാവർക്കും സ്നേഹവിരുന്ന് നൽകപ്പെട്ടു എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ച 3.30 ന് ആണ് ദിവ്യബലി നടത്തപ്പെടുക.

  ജോജോ മേലേടം , ജോസ് സൈമൺ മുളവേലിപ്പുറത്ത് ,ബിജു എടമ്പാടം ബെന്നി കുടിലിൽ ,ഷിബു ജേക്കബ് പള്ളിപ്പറമ്പിൽ, ,ബിജിൽ ജേക്കബ്‌ തലക്കാമറ്റം, റ്റി ജോ കറുത്തേടം എന്നിവർ എല്ലാ പ്രവർത്തനത്തിനും നേതൃത്ത്വം നൽകി തുടർന്നുള്ള ഹോളി ഫാമിലി മിഷന്റെ സുഗമമായ നടത്തിപ്പിനായി  ഷിബു ജോർജ് കാഞ്ഞിരത്തിങ്കൽ  , ടി ജോ ജേക്കബ് മുളവനാൽ എന്നിവരെ പുതിയ ട്രസ്‌റ്റി മാരായും ഒപ്പം അബർഡിൻ, എഡിൻബർഗ്, ഗ്ലാസ്കോ , യുണിറ്റ് കളിൽ നിന്നുള്ള യു കെ കെ സി എ പ്രസിഡന്റും സെക്രട്ടറിയും ഉൾപ്പെടുത്തി എട്ട് അംഗ കമ്മറ്റി മിഷന്റെ നടത്തിപ്പിനായി തിരഞ്ഞെടുത്തു.