സിറോ മലബാർ ബൈബിൾ ഫെസ്റ്റ് സമാപിച്ചു

2019-03-02 03:11:19am | അജി ജോസഫ്

ബെൽഫാസ്റ്റ് ∙ ഡൗൺ ആന്റ് കോർണർ രൂപതയിലെ സിറോ മലബാർ വിശ്വാസികൾക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ബൈബിൾ ഫെസ്റ്റിവൽ കഴിഞ്ഞ ശനിയാഴ്ച  23/02/19 ൽ ബെൽഫാസ്റ്റിലെ കോർപ്പസ് ക്രിസ്റ്റി കോളജിൽ സമാപിച്ചു.

Bible-feast--2

ഡൗൺ ആന്റ് കോർണർ രൂപതയിലെ മാസ്സ് സെന്റേഴ്സായ ആൻട്രിം, ബാങ്കർ, ബെൽഫാസ്റ്റ് ബാലിഹക്കമോർ, ലിസ്ബൺ എന്നീ അഞ്ച് മാസ്സ് സെന്ററിലെ സിറോ മലബാർ വിശ്വാസികൾ പങ്കെടുത്തു. റോമിൽ നടന്ന മെത്രാന്മാരുടെ സിനഡിന്റെ വിഷയമായ യുവജനങ്ങൾ തന്നെയായിരുന്നു ബൈബിൾ ഫെസ്റ്റിന്റെ പൊതുവായ വിഷയം.

Bible-fest-3

കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രസംഗം, വിശുദ്ധരെക്കുറിച്ചുള്ള വിവരണം, ഉപന്യാസം, ബൈബിൾ ക്വിസ്, കളറിങ് ആന്റ് ഡ്രോയിങ്, ബൈബിൾ ഗാന മത്സരം, ബൈബിൾ ഡാൻസ് എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ ഒത്തുചേർന്നപ്പോൾ അവിസ്മരണീയമായ ഒരു കലാസദ്യയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.

Bible-Fest-4

സമാപന ദിവസമായ ശനിയാഴ്ച 10 മണിയോടെ മത്സരങ്ങൾ ആരംഭിക്കുകയും തുടർന്നു നാലിനു നടന്ന വി. കുർബാനയ്ക്കുശേഷം നടന്ന സമാപന ചടങ്ങിൽ ബൈബിൾ ഫെസ്റ്റ് കോ ഓർഡിനേറ്റർ ബാബു ജോസഫ് എല്ലാവർക്കും സ്വാഗതം  പറയുകയും  ഫാ. പോൾ മോറേലി ആശംസകൾ അർപ്പിക്കുകയും സിറോ മലബാർ നാഷണൽ കോ ഓർഡിനേറ്ററും ഡൗൺ ആന്റ് കോർണർ ചാപ്ലിനുമായ മോൺസിഞ്ഞോർ ഡോക്ടർ ആന്റണി  പെരുമായൻ സംഘാടകർക്കും പരിശീലിപ്പിച്ചവർക്കും പങ്കെടുത്തവർക്കും നന്ദി പറഞ്ഞ് സമ്മാനദാനം നടത്തി.

Bible-Fest-5

വിവിധ മത്സരങ്ങളിലായി 200 ഓളം മത്സരാർഥികൾ പങ്കെടുത്ത ബൈബിൾ ഫെസ്റ്റ് ബെൽഫാസ്റ്റിലെ സിറോ മലബാർ സമൂഹത്തിന് പ്രചോദനവും ആവേശവും നൽകി. ഈ ബൈബിൾ ഫെസ്റ്റ് ഡൗൺ ആന്റ് കോർണർ രൂപതയിലെ സിറോ മലബാർ വിശ്വാസികളുടെ കൂട്ടായ്മയ്ക്ക് ഉത്തമ ഉദാഹരണമാണ്.

അടുത്ത വർഷത്തെ ബൈബിൾ ഫെസ്റ്റ് 2020 ഫെബ്രുവരി 15, 22 തീയതികളിൽ നടത്തുമെന്നു മോൺസിഞ്ഞോർ ഡോ. ആന്റണി പെരുമായൻ അറിയിച്ചു.