വോക്കിങ് മലയാളി അസോസിയേഷന് നവസാരഥികൾ , ബിനോയി ചെറിയാൻ പ്രസിഡന്റ് , സുജിത് സെക്രട്ടറി

2017-05-17 03:22:24pm | ടോമിച്ചൻ കൊഴുവനാൽ
വോക്കിങ് മലയാളി അസോസിയേഷന്റെ 2107 - 18  വർഷത്തേക്കുള്ള ഭാരവാഹികളായി  ബിനോയി  ചെറിയാനെ പ്രസിഡന്റ് ആയും  സുജിത് നീലകണ്ഠനെ സെക്രട്ടറി ആയും , വൈസ് പ്രസിഡന്റ് ആയി ബിനു എം തോമസിനെയും , ട്രഷറർ ആയി അനീഷ്  ശശിധരൻ  , ജോയിന്റ് സെക്രട്ടറി  സ്ഥാനത്തേക്ക് ടെസ്സി ജോസിനെയും തിരഞ്ഞെടുത്തു . വിവിധ പ്രോഗ്രാമുകളുടെ ചുമതലകൾ കമ്മിറ്റി അംഗങ്ങൾക്കായി വീതിച്ചു കൊടുക്കാനും കമ്മിറ്റി തീരുമാനിച്ചു  .  മെമ്പർഷിപ്  - വര്ഗീസ് ജോൺ , സ്പോർട്സ് - ബോബി ജോസഫ് , ആർട്സ് - ആന്റണി എബ്രഹാം , ഡാൻസ് കോർഡിനേറ്റർസ് - പ്രജിത നായർ  , ലാവ്ലി  സണ്ണി , യൂത്ത് കോർഡിനേറ്റർ - ജോയൽ ജോസഫ് .  വെബ്സൈറ്റ് - സുഹാസ് ഹൈദ്രോസ് എന്നിവർക്കാണ് ചുമതലകൾ . കൂടാതെ  2017 വർഷത്തേക്കുള്ള വിവിധ പ്രോഗ്രാമുകളുടെ തീയതികളും  കമ്മിറ്റി അനൗൺസ് ചെയ്തിട്ടുണ്ട് . 
 
 
July 1st - Curry Night
July 8th - Party in the Park
Sept 16th - Onam Celebrations
Oct 12th - Diwali celebrations
Jan 6th, 2018 - Christmas/New Year celebrations