Latest News

മോനിപ്പള്ളി സംഗമം പുതിയ സാരഥികളെ തിരഞ്ഞെടുത്തു; സിജു സ്റ്റീഫന്‍ പ്രസിഡന്റ് വിനോദ് സ്റ്റീഫന്‍ സെക്രട്ടറി

2017-05-19 02:11:09am | സിജു സ്റ്റീഫന്‍

യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി നിവാസികളുടെ  സംഘടനയായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വർഷത്തേക്ക്  നയിക്കുവാൻ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്  സ്ഥാനത്തേക്ക് മോനിപ്പള്ളി  കുറുപ്പൻന്തറയിൽ എസ്തപ്പാൻ ലീലാമ്മ  ദമ്പതിമാരുടെ  മകനും നോട്ടിഗ്ഹാമിൽ കുടുബവുമായി താമസിയ്ക്കുന്ന സിജു സ്റ്റീഫനേയും, സെക്രട്ടറി സ്ഥാനത്തേയ്ക്ക് മോനിപ്പള്ളി ഇലവുംങ്കൽ എസ്തപ്പാൻ ഏലിക്കുട്ടി ദമ്പതിമാരുടെ മകനും ബർമ്മിഹാമിൽ കുടുംബമായി താമസിക്കുന്ന  വിനോദ് സ്റ്റീഫനേയും ,

 ട്രഷറർ സ്ഥാനത്തേയ്ക്ക്  മോനിപ്പള്ളി കുറുപ്പൻന്തറയിൽ  ലൂക്കാ ,മേരി ദമ്പതിമാരുടെ മകനും  ചെൽട്ടൻഹാമിൽ  കുടുബസമ്മേതം താമസിയ്ക്കുന്ന സന്തോഷ് ലൂക്കോസിനേയും ബാസിൽഡണിൽ വച്ച് നടന്ന പതിനൊന്നാം സംഗമത്തിൽ തിരഞ്ഞെടുത്തു. അടുത്തവർഷം ഏപ്രിൽ  (21/5/18 ) സ്റ്റോക്ക് ഓൺ ട്രൻറ്റിന് അടുത്തുള്ള വിൻസ്ഫോർഡിൽ വച്ച് മോനിപ്പളളി തോട്ടപ്ലാക്കിൽ ജിൻസ് കുടുബം അഥിധേയത്തം വഹിയ്ക്കുന്നതാണ്.  വരും ദിവസങ്ങളിൽ മോനിപ്പള്ളി സംഗമം വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ  അംഗങ്ങളേയും ഈ വർഷം മോനിപ്പള്ളി സംഗമം യുകെ  നടത്തുവാൻ ഉദ്ധേശിക്കുന്ന പരിപാടികൾ അംഗങ്ങളെ അറിയിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു.