Latest News

യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യുകെ സംഘടിപ്പിക്കുന്ന ഏകദിനസെമിനാർ മെയ് 18 ന് ക്രോയ്ഡണിൽ

2019-05-15 02:24:56am | ബിനിൽ പോൾ

2019 മെയ് 18 യുകെയിലെ മലയാളികളുടെ പ്രവാസജീവിതത്തിൽ പുതിയ ഒരു തുടക്കം ഇടുകയാണ്. കഴിഞ്ഞ വര്ഷം രൂപം കൊണ്ട യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യുകെയുടെ (URUK) പ്രഥമ കോൺഫെറെൻസ് ക്രോയ്ഡനിൽ നടത്തപ്പെടുകയാണ്. ഈ ഏകദിന സെമിനാറിൽ യുകെയിൽ പല മേഖലകളിൽ ജോലി ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികൾ വൈവിധ്യമാർന്ന 9 വിഷയങ്ങളിൽ പ്രഭാഷണം നടത്തുന്നു.

കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ നമ്മുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ അനവധിയാണ്, അറിവിന്റെ കാര്യമെടുക്കകയാണെങ്കിൽ, ശരിക്കും ഒരു മഹാവിസ്ഫോടനം തന്നെയാണ് നടക്കുന്നത്. വിജ്ഞാനം വിരൽതുമ്പിൽ എന്നാണല്ലോ ഇപ്പോൾ പറയുന്നത്. രാവിലെ പത്രക്കാരനെ നോക്കി നിൽക്കേണ്ട, ആകാശവാണിയിലെയും ദൂരദർശന്റെയും വാർത്താ പ്രക്ഷേപണങ്ങൾക്കു കാത്തു നിൽക്കേണ്ട, കിലോമീറ്ററുകൾ താണ്ടി പുസ്തകശാലയിൽ പോകേണ്ടതും ഇല്ല, പകരം നമുക്ക് ഇന്ന് മൊബൈൽ ഫോൺ ഉണ്ട് - അറിവ് പകർന്നു തരാൻ ആയിരക്കണക്കിന് സ്രോതസുകൾ. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ, അതും ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിൽ ഒന്നായ ബ്രിട്ടനിൽ, URUK സംഘടിപ്പിക്കുന്ന ഈ കോണ്ഫറന്സിന് എന്തായിരിക്കും പ്രസക്തി?

വിദേശങ്ങളിൽ പ്രവാസികൾ പ്രധാനമായി നേരിടുന്ന വെല്ലുവിളി തങ്ങൾ ജനിച്ച് വളർന്ന സാഹചര്യവുമായുള്ള വ്യത്യസ്തയാണ്. പ്രവാസികളുടെ ദൈനംദിന ജീവിതത്തിൽ ഉപകാരപ്രദമായ ഏതാനും വിഷയങ്ങളെ പരിചയപ്പെടുത്തുക, ചോദ്യങ്ങൾ ചോദിക്കുക, സംശയനിവാരണം നടത്താൻ അവസരം ഓർക്കുക എന്നിവയാണ് URUK ഈ കോൺഫെറെൻസ് കൊണ്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന്, ഇവിടുത്തെ വിദ്യാഭാസ രീതി -  തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അതിഗൗരവമായി കാണുന്ന മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?. പുസ്തകം മുഴുവൻ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതിൽ വ്യത്യസ്തമായി, ക്രിട്ടിക്കൽ തിങ്കിങ്ങിൽ ഊന്നിയുള്ള യുകെയിലെ വിദ്യാഭ്യാസ ശൈലി എന്താണ്? ഫെയ്ക് ന്യൂസുകളുടെയും കപടശാസ്ത്രങ്ങളുടെയും പ്രളയത്തിൽ ജീവിക്കുന്ന എല്ലാവർക്കും ഇത് തീർച്ചയായും ഉപകാരപ്രദം ആയിരിക്കും എന്നതിൽ തർക്കമില്ല.

ബ്രെക്സിറ്റിന്റെ സാമ്പത്തികാഘാതങ്ങൾ എന്ന വിഷയം മുതൽ മാജിക് ഓഫ് മ്യൂസിക് എന്ന വിവിധവും വ്യത്യസ്തവുമായ ഒൻപത് വിഷയങ്ങൾ ആണ് മെയ് 18 ന് അവതരിക്കപ്പെടുന്നത്. തങ്ങളുടെ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഇവരുടെ പ്രഭാഷങ്ങൾ യുകെ മലയാളികളുടെ ഇടയിൽ ഒരു പുതിയ പ്രവണതക്ക് തുടക്കം ഇടും  എന്ന് സംഘാടകർ കരുതുന്നു. യുകെ മലയാളി സമൂഹത്തിൽ ഉള്ള  നിരവധിയായ പ്രൊഫെഷണലുകൾക്ക് തങ്ങളുടെ കൈമുതൽ ആയുള്ള അറിവ് പ്രവാസി കമ്മ്യൂണിറ്റിക്ക് പകർന്നു കൊടുക്കാൻ വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യുകെക്കുള്ളത്.

ഈ സെമിനാറിനോട് അനുബന്ധിച്ച് കുട്ടികൾക്കായുള്ള ഒരു വീഡിയോ മത്സരവും ഒരുക്കിയിട്ടുണ്ട്. ഒരു മിനിറ്റിൽ കൂടാതെ, ശാസ്ത്ര വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ തയാറാക്കി സംഘാടകർക്ക് അയച്ചു കൊടുക്കുക. കൂടുതൽ വിശദാംശങ്ങൾ താഴെ കൊടുക്കുന്നു. വരൂ..ഈ വിഞ്ജാനോല്‍സവത്തില്‍ പങ്കെടുക്കൂ. നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കപ്പെടട്ടെ. 

For inquiries please contact 07874002934 07702873539  

രജിസ്‌ട്രേഷന്‍ ലിങ്ക്: https://uruk2019.eventbrite.co.uk

URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk

Promo: URUK Annual Conference 2019 - 18 May 2019
https://www.youtube.com/watch?v=d-JHRGJNLX8  

Make The Cut - Short Science Video Competition for Children - Videos 
https://www.youtube.com/watch?v=fGeKfr_B0Ds

Detailed Promos from individual presenters:
https://www.youtube.com/playlist?list=PLrTOxoDHrXCP1CaMv7oAu-Qm2Bx8wDna3 
 
 
 

ബിനിൽ പോൾ