Latest News

വനിതാപ്രസിഡന്റുമായി കേരളാകള്‍ച്ചറല്‍ അസ്സോസിയേഷന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിന് നവ നേതൃത്വം

2019-06-07 01:53:10am |

2004 മുതല്‍സ്റ്റോക്ക് ഓണ്‍ ട്രെന്റിലെമലയാളികളുടെസാംസ്‌കാരിക, സാമൂഹിക, കലാ-കായികരംഗങ്ങളിലെ ഉന്നതിക്കും സമഭാവനയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന കേരളാകള്‍ച്ചറല്‍ അസ്സോസിയേഷന്റെ 2019-2020 വര്‍ഷത്തേക്കുള്ള 22 അംഗ ഭരണസമിതിയെതെരഞ്ഞെടുത്തു.

    സ്റ്റോക്ക് ഓണ്‍ ട്രെന്റിലെമലയാളിസമൂഹത്തിലെസ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തികൊണ്ട്  ഒരു വനിതയെയാണ്  പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തിരിക്കുന്നത്. ഇത്‌രണ്ടാം തവണയാണ്‌ കേരളാകള്‍ച്ചറല്‍ അസ്സോസിയേഷന്റെ അമരത്ത്‌വീണ്ടും ഒരു വനിതകടന്നുവരുന്നത്.  സ്റ്റോക്ക് ഓണ്‍ ട്രെന്റിലെസ്ത്രീ ശാക്തീകരണത്തിനുവേണ്ടികഴിവും നേതൃപാടവവുമുള്ള വനിതകള്‍ പൊതുസമൂഹത്തിലേക്ക്ഇറങ്ങുവാനുള്ളഊര്‍ജ്ജം പകരുന്നതിനാണ്‌കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെ നേതൃസ്ഥാനങ്ങളിലേക്ക്‌സ്ത്രീകളെ പരിഗണിക്കുന്നത്.

മികച്ചരീതിയില്‍കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെപ്രവര്‍ത്തനങ്ങള്‍ അച്ചടക്കപൂര്‍വ്വം മുന്നോട്ടുനയിച്ച്അസോസ്സിയേഷനെ ഒരുപടികൂടിഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ശ്രീ. ജോസ്‌വര്‍ഗ്ഗീസ്(പ്രസിഡന്റ്2018-19), ശ്രീ.അനില്‍ പുതുശ്ശേരി (സെക്രട്ടറി 2018-19), എന്നിവര്‍സ്ഥാനമൊഴിയുമ്പോള്‍ കേരളാ കള്‍ച്ചറല്‍ അസ്സോസിയേഷനില്‍തുടക്കം മുതലുള്ളവരും സംഘടനാപ്രവര്‍ത്തനപാടവം കൊണ്ടും പരിചയസമ്പന്നതകൊണ്ടും സ്റ്റോക്ക് മലയാളികള്‍ക്കിടയിലെ സുപരിചിതരുംഒപ്പംസ്റ്റോക്ക് ഓണ്‍ ട്രെന്റിലെപുതുമുഖങ്ങളുമാണ്‌വരും നാളുകളില്‍ കെ.സി.എ.യെ നയിക്കുന്നത്.  

 

സംഘടനാ പാടവവും, പ്രവര്‍ത്തനമികവും, കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെകഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെഓരോഘട്ടത്തിലും നിറസാന്നിദ്ധ്യവും സ്റ്റോക്ക് ഓണ്‍ ട്രെന്റിലെമലയാളികള്‍ക്കിടയില്‍സുപരിചിതയുംറോയല്‍സ്റ്റോക്ക്‌യൂണിവേഴ്‌സിറ്റിഹോസ്പിറ്റലിലെ നഴ്‌സുമായശ്രീമതി. ചന്ദ്രിക ഗൗരിയമ്മയാണ് പ്രസിഡന്റ്.

കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെരൂപീകരണംമുതല്‍സംഘടനയുടെവളര്‍ച്ചയിലെഓരോഘട്ടത്തിലും നിറസാന്നിദ്ധ്യവും  സ്റ്റോക്ക് ഓണ്‍ ട്രെന്റിലെമലയാളികള്‍ക്കിടയില്‍സുപരിചിതനും മികച്ച സംഘടകനുമായശ്രീ. ബിജുമാത്യൂസിനെവൈസ് പ്രസിഡന്റായിതെരഞ്ഞെടുത്തു.

കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെ പ്രസിഡന്റ്, സെക്രട്ടറിഎന്നീ നിലകളില്‍ പ്രവര്‍ത്തിപരിചയവുമുള്ളശ്രീ. സോക്രട്ടീസ്‌കുടിയിരിക്കല്‍ഒരിക്കല്‍കൂടിസെക്രട്ടറി പദമലങ്കരിക്കുബോള്‍ നിരവധി നടനവേദികളിലെ പുരസ്‌കാരജേതാവും, അച്ചടക്കവുംകൃത്യതയുംആത്മാര്‍പ്പണവുംഅതിലുപരിസംഘടനാ പ്രവര്‍ത്തനപാടവവുമുള്ളശ്രീ. റിന്റോറോക്കിജോയിന്റ്‌സെക്രട്ടറിയായിസ്ഥാനമേല്‍ക്കുന്നു.

കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെകഴിഞ്ഞ ഭരണസമിതിയിലെ ട്രഷററുംസൗമ്യതയുംമിതഭാഷണവുംസംഘടനാപാടവവുംവേണ്ടുവോളമുള്ളശ്രീ. ജ്യോതിസ്‌ജോസഫിനെതന്നെ ഈ കമ്മറ്റിയും ഏകകണ്ഠമായി  ട്രഷററായിതെരഞ്ഞെടുത്തു.  കേരളാകള്‍ച്ചറല്‍അസ്സോസിയേഷന്റെകഴിഞ്ഞ വര്‍ഷങ്ങളില്‍സമാനതകളില്ലാത്ത പ്രവര്‍ത്തനം കാഴ്ചവെക്കുകയും ഒട്ടനവധി സംഘടനകളില്‍ പ്രവര്‍ത്തിച്ച  അറിവും പരിചയവുംകൈമുതലായുള്ളശ്രീമതി. സോഫികുര്യാക്കോസാണ്‌ജോയിന്റ് ട്രഷറര്‍

സ്റ്റോക്ക് ഓണ്‍ ട്രെന്റിലെമലയാളിസമൂഹം പിച്ചവെച്ച നാള്‍മുതല്‍തന്റെകഴിവുംആത്മാര്‍ത്ഥതയുംഅങ്ങേയറ്റംസമര്‍പ്പിച്ച്, ശ്രദ്ധേയ വ്യക്തിത്വത്തിനുടമയുംകെ.സി.എ. അക്കാഡമിയെഅസ്സോസിയേഷന്റെഅഭിമാന സ്തംഭമാക്കിഉയര്‍ത്തുകയുംചെയ്തശ്രീ. ബിനോയ്ചാക്കോയെതന്നെയാണ്‌കെ.സി.എ.അക്കാഡമിയുടെകോ-ഓഡിനേറ്ററായിഇത്തവണയുംതെരഞ്ഞെടുത്തിരിക്കുന്നത്. ഒപ്പംഅച്ചടക്കവുംകൃത്യതയുംകൈമുതലായുള്ളശ്രീ. ബിജുമാത്യൂവിനെയും ശ്രീ. ജോബ്കറുകപറമ്പിലിനെയുംഅക്കാഡമിയുടെ  ജോയിന്റ്‌കോ-ഓഡിനേറ്റര്‍മാരായി നിയമിച്ചു.

കേരളാകള്‍ച്ചറല്‍ അസ്സോസിയേഷന്റെ ചാരിറ്റിരെജിസ്‌ട്രേഷന്‍ മുതല്‍ സംഘടനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളിലെ നിറസാന്നിദ്ധ്യവും നിലവില്‍കെ.സി.എചാരിറ്റിയുടെകോ-ഓഡിനേറ്ററുമായശ്രീമതി. സൈജുമാത്യൂവിനെതന്നെ ഈ വര്‍ഷവുംകെ.സി.എചാരിറ്റിയുടെകോ-ഓഡിനേറ്ററായിഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു

സാങ്കേതികരംഗത്തെ വിദഗ്ദ്ധനും വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിപരിചയവുമുള്ളശ്രീ. സുദീപ് അബ്രാഹമാണ് പി.ആര്‍.ഒസ്ഥാനം കൈകാര്യംചെയ്യുന്നത്. എക്‌സിക്കുട്ടീവ് അംഗങ്ങളായിശ്രീ. ജോസ്‌വര്‍ഗ്ഗീസ്, ശ്രീ. അനില്‍ പുതുശേരി, ശ്രീ. സാബുഅബ്രഹം, ശ്രീ. ജോസ്ആന്റണി, ശ്രീ. രാജീവ്‌വാവ, ശ്രീ. സജിമത്തായി, ശ്രീമതി .മിനി സുരേഷ്ബാബു, ശ്രീമതി .മേരി ബ്ലസന്‍, ശ്രീ. സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, ശ്രീ. റെജിജോര്‍ജ്ജ്, ശ്രീ. ഷൈജുജേക്കബ് എന്നിവരെയുംതെരഞ്ഞെടുത്തു.