Latest News

ഡോ.സിന്ധുമോളും, മനോജ് ആലക്കനും നേർക്ക് നേർ! എന്നാൽ വിജയിച്ചതും താരങ്ങളായതും ഉഴവൂർക്കാർ... "ഉഴവൂരിന്റെ വികസനവും, പ്രവാസികളുടെ ആശങ്കയും" ചർച്ച ചെയ്യപ്പെട്ടപ്പോൾ.

2019-06-30 06:39:33am |

യുകെയിലെ, കവന്റിയിൽ വച്ച്‌ നടന്ന ഈ വർഷത്തെ ഉഴവൂർ സംഗമം പ്രവാസികളായ ഓരോ ഉഴവൂർക്കാർക്കും വളരെ അധികം സവിശേഷത നിറഞ്ഞതായിരുന്നു. പ്രവാസികളുടെ ഇടയിലും, ഒരു സംഗമത്തിൽ തന്നെയും ആദ്യമായിട്ടാണ് ഒരു ടോക് ഷോ നടത്തപ്പെടുന്നത്. അതും ജനിച്ച് വളർന്ന നാടിന്റെ വളർച്ചയെകുറിച്ചായപ്പോൾ അതിന് പ്രത്യേകതകൾ ഏറെ ആയിരുന്നു.

എല്ലാ ഉഴവൂർ സംഗമത്തിലും തുടർച്ചയായി എത്തുകയും, സംഘടനാ തലത്തിൽ ഒത്തിരി തിളങ്ങി നിൽക്കുന്നതുമായ ശ്രീ മനോജ് ആലക്കൽ ആണ് *”ഉഴവൂരിന്റെ വികസനവും, പ്രവാസികളുടെ ആശംങ്കയും"* എന്ന വിഷയം ഭംഗിയായി അവതരിപ്പിച്ചത്. ഉഴവൂർക്കാരുടെ ആശംങ്കകൾക്കും, ചോദ്യങ്ങൾക്കും വളരെ ക്രിത്യതയോടെയും എന്നാൽ നാട്ടിലെ പ്രായോഗിക ബുദ്ധിമുട്ടുകളും എടുത്ത് കാട്ടിയാണ് ഡോ. സിന്ധുമോൾ ജേക്കബ് മറുപടി നൽകിയത്.

നാട്ടിലെ വ്രത്തിഹീനത, വഴിവിളക്കിന്റെ ആവശ്യകത, ബെസ് സ്റ്റാന്റിന്റെ കുറവ്, പ്രായം ചെന്നവർക്കായുള്ള സഹായ സഹകരണത്തിന്റെ ആവശ്യകത, കാർ പാർക്കിംഗ് സൗകര്യം, നടപ്പാത, നല്ല ഹോട്ടൽ, താമസ സൗകര്യം, വിദ്യാഭ്യാസ വികസനം, അങ്ങനെ പല ആവശ്യങ്ങളും ചർച്ചയിൽ ഉടലെടുത്തു. ഉഴവൂരിൽ ബെസ് സ്റ്റാന്റിനായി സ്ഥലം നൽകാം എന്ന ഒരാളുടെ വാഗ്ദാനം ഡോ. സിന്തുമോളും, അതു പോലെ ഉഴവൂരിന്റെ വികസനം ആഗ്രഹിക്കുന്ന മുന്നൂറിന് മുകളിൽ സംഗമത്തിൽ ഉണ്ടായിരുന്ന ഓരോരുത്തരും നിറഞ്ഞ കൈയ്യടിയോടെ ആണ് സാഗതം ചെയ്തത്.

വളരെ നല്ല രീതിയിൽ ടോക് ഷോ അവതരിപ്പിച്ച് ശ്രീ മനോജ് ആലക്കൽ എല്ലാവരുടെയും പ്രശംസ ഏറ്റ് വാങ്ങി. കലാ പരിപാടികൾ വളരെ ക്രിത്യതയോടെ നടപ്പിലാക്കുകയും, വളരെ സൗമ്യതയോടെയും എന്നാൽ എല്ലാവരെയും, ചിരിപ്പിച്ച് കൊണ്ട് സ്റ്റേജ് കൈകാര്യം ചെയ്തത് ശ്രീ റ്റോജോ എബ്രാഹമും, ഷിൻസൺ മാത്യുവും ആണ്.

ശ്രീ ബിജു കല്ലടയിലിന്റെ നേത്രുത്ത്വത്തിൽ കവന്റി ഉഴവൂർക്കാരായ ജോർജ്കുട്ടി, സിബു, ബിജു, റിച്ചാർഡ്, റ്റോജോ, ഷിൻസൺ, ജെസ്റ്റ്റിൻ എന്നിവരാണ് സംഗമത്തിന് നേത്രുത്ത്വം നൽകിയത്. അടുത്ത വർഷം കെറ്ററിംഗിൽ നിന്നുള്ള ഉഴവൂർക്കാരാണ് സംഗമത്തിന് നേത്രുത്ത്വം നൽകുന്നത്.