കേംബ്രിഡ്ജ് കേരള കൾച്ചറൽ അസോസിയേഷന് യുവനേതൃത്വം

2019-07-12 03:00:24am | വിവിന്‍ സേവ്യര്‍
മെയ് 22 ആം തീയതി കേംബ്രിഡ്ജ്കാരുടെ മലയാളി സംഘടനയായ കേംബ്രിഡ്ജ്  കേരള കൾച്ചറൽ അസോസിയേഷൻറെ വാർഷികപൊതുയോഗവും ഇലക്ഷനും നടന്നു
 
ചെറി ഹിൻഡൻനിലെ  ബാപ്റ്റിസ്റ്റ് ചർച്ച് ഹാളിൽ നടന്ന മത്സരത്തിൽ പാലാ രാമപുരം സ്വദേശിയും ഇപ്പോൾ  ചെറിഹിൻഡൻനിൽ താമസിക്കുന്നതും ആയ  വിവിൻ സേവ്യർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. കേംബ്രിഡ്ജ്കാർക്ക് സുപരിചിതനായ വിവിൻ സേവ്യർ മുൻവർഷങ്ങളിൽ അസോസിയേഷൻറെ സെക്രട്ടറിയായും ട്രഷററായും സേവനമനുഷ്ഠിച്ചിട്ടുള്ളതാണ് .
 
ഡിക്സൺ ജോർജ്(സെക്രട്ടറി) ഇന്ദു ഫ്രാൻസിസ്(വൈസ് പ്രസിഡൻറ്) സുധ ഷാജി (ജോയിൻ സെക്രട്ടറി) ഷെബി അബ്രഹാം (ട്രഷറർ)  ജെസ്സി റോബർട്ട്, ബിജു ആൻറണി,  ഡെന്നി തോമസ് , ആൻറണി ജോപ്പൻ, സിനേഷ് മാത്യു, അനിൽ ജോസഫ്,  തോമസ് കുര്യൻ, എന്നിവരെ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.
 
തുടർന്ന് നടന്ന സമ്മേളനത്തിൽ അംഗങ്ങളുടെ  സാമൂഹികവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പുതിയ  കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പൂർണപിന്തുണ നിയുക്ത പ്രസിഡണ്ട് വിവിൻ  സേവ്യർ അഭ്യർത്ഥിച്ചു. തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി പൊതുയോഗത്തിന് എത്തിച്ചേർന്ന എല്ലാവര്ക്കും സെക്രട്ടറി  ഡിക്സൺ ജോർജ് നന്ദി പ്രകാശിപ്പിച്ച് തോടെ യോഗനടപടികൾ അവസാനിച്ചു.