ചെമ്പഴന്തിയുടെ അഞ്ചാം വാര്‍ഷികാഘോഷം തുടങ്ങി; സെപ്റ്റംബര്‍ ഒന്നിന് സമാപനം; സര്‍വ്വമത സാംസ്‌കാരിക സമ്മേളനം സ്വാമി വിശാലാനന്ദ ഉദ്ഘാടനം ചെയ്യും

2019-07-12 03:07:23am | സുധാകരന്‍ പാല

വെസ്റ്റേണ്‍സൂപ്പര്‍മെയര്‍: ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം യുണൈറ്റഡ് കിംഗ്ഡം (എസ്എന്‍ഡിപി യോഗം യുകെ) എന്ന സംഘടനയുടെ ആദ്യ യൂണിറ്റായ ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ അഞ്ചാമത് വാര്‍ഷികം രണ്ടു മാസം നീളുന്ന വിവിധ പരിപാടികളോടു കൂടി ആഘോഷിക്കുവാന്‍ തീരുമാനിച്ചു

വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ നടന്ന വാര്‍ഷിക സമ്മേളനത്തില്‍ ആഘോഷ കമ്മറ്റി ചെയര്‍മാനും ചെമ്പഴന്തിയുടെ ഓഡിറ്റരുമായ പിജി സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ സുധാകരന്‍ പാലാ ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി കണ്‍വീനര്‍ അഖിലേഷ് മാധവന്‍ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി ലൈജു രാഘവന്‍ രവവ് ചെലവ് സ്റ്റേറ്റ്മെന്റും ബാക്കി പത്രവും അവതരിപ്പിച്ചു. 2019 - 20 ലേയ്ക്കുള്ള ബഡ്ജറ്റിന് പൊതുയോഗം അംഗീകാരം നല്‍കി.

അഖിലേഷ് മാധവന്‍ വീണ്ടും കണ്‍വീനര്‍

ചെമ്പഴന്തിയുടെ കണ്‍വീനറായി അഖിലേഷ് മാധവന്‍ വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ വീണ്ടും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് അഖിലേഷ് മാധവന്‍ ചെമ്പഴന്തിയുടെ കണ്‍വീനറാകുന്നത്. സോജ് കെ ജയപ്രകാശാണ് ജോയിന്റ് കണ്‍വീനര്‍, എ പ്രദീപ് കുമാര്‍ (ട്വിവേര്‍ട്ടണ്‍), സന്ധ്യാ ബിനു (ടോണ്ടന്‍), മനു വാസുപണിക്കര്‍ (ബ്രിസ്റ്റോള്‍), എം. കെ. ബിജുമോന്‍ (ടോണ്ടന്‍), ബിന്ദു സോജ് (ട്വിവേര്‍ട്ടന്‍), ശ്രീലക്ഷ്മി എസ് വെട്ടത്ത് (ടോണ്ടന്‍), എസ് സുവര്‍ണ്ണന്‍ (എക്സിറ്റര്‍) എന്നിവരെ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. ലൈജു രാഘവന്‍ ബ്രിസ്റ്റോള്‍ ഖജാന്‍ജിയായും പി. ജി. സന്തോഷ് കുമാര്‍ ഓഡിറ്ററായും മൂന്നാം തവണയും തുടരും എല്ലാ തെരഞ്ഞെടുപ്പുകളും ഐക്യകണ്ഠേനയായിരുന്നു.

പ്രളയക്കെടുതിയില്‍പ്പെട്ടു വലഞ്ഞവര്‍ക്ക് ക്യാമ്പുകളില്‍ നേരിട്ടെത്തി ദുരിതാശ്വാസം നല്‍കുകയും രണ്ടാം ഘട്ടമെന്ന നിലയില്‍ മൂന്നു കുടുംബങ്ങളെ ഏറ്റെടുത്തു അവര്‍ക്ക് കൈത്താങ്ങാകുകയും ചെയ്തു. ചെമ്പഴന്തി കുടുംബ യൂണിറ്റിന്റെ പ്രവര്‍ത്തനം ഏവര്‍ക്കും മാതൃകയാണെന്ന് ഉദ്ഘാടനം പ്രസംഗത്തില്‍ സുധാകാരന്‍ പാലാ ചൂണ്ടിക്കാട്ടി.

ഓഗസ്റ്റ് മാസത്തില്‍ ട്വിവേര്‍ട്ടനില്‍ വാര്‍ഷിക കുടുംബ സംഗമം നടക്കും. സെപ്റ്റംബര്‍ ഒന്നിന് ശിവഗിരി മുന്‍ മഠാധിപതി സ്വാമി വിശാലാനന്ദ സര്‍വ്വ മത സാസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. വാര്‍ഷിക പൊതു യോഗത്തില്‍ എം. കെ. ബിജു മോന്‍ പ്രമേയവും അവതരിപ്പിച്ചു. വിവിധ മത്സരങ്ങളില്‍ കലാകായികമായി തെരഞ്ഞടുക്കപ്പെട്ട കുമാരി മേഘ്ന മനുവിനെ യോഗം ഉപഹാരം നല്‍കി അനുമോദിച്ചു. ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ബിനു വിജയന്‍ സ്വാഗതവും ചെമ്പഴന്തി കണ്‍വീനര്‍ അഖിലേഷ് മാധവന്‍ കൃതജ്ഞതയും പറഞ്ഞു. രാവിലെ 10 മണിക്കാരംഭിച്ച വാര്‍ഷിക പൊതുയോഗം രാത്രി 9. 30ന്