Latest News

ഇപ്രാവശ്യം ലിമയുടെ ഓണം തകര്‍ക്കും പ്രഥമ ടിക്കെറ്റ് വില്‍പ്പനയുടെ ഉത്ഘാടനം നടന്നു

2019-07-15 02:45:09am | ഹരികുമാര്‍ ഗോപാലന്‍, PRO , ലിമ
ലിവര്‍പൂളിലെ  ഏറ്റവും ശക്തമായ മലയാളി  അസോസിയേഷനായ  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍   (LIMA) യുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടകളുടെ ഭാഗമായ ടിക്കെറ്റ് വില്‍പ്പനയുടെ   ഉത്ഘാടനം പ്രസിഡണ്ട്‌ ഇ ജെ കുരൃാക്കോസ് ലിമയുടെ മുന്‍  ജോനിന്റ്റ്  സെക്രട്ടറിയും  സാമൂഹിക പ്രവര്‍ത്തകനുമായ    ആന്‍റോ ജോസിനു അദ്ദേഹത്തിന്റെ  ബെര്‍ക്കിന്‍ ഹെഡിലെ വീട്ടിലെത്തി നല്‍കികൊണ്ട്  ഉത്ഘാടനം നിര്‍വഹിച്ചു .
 
ഇന്നു നടന്ന ചടങ്ങില്‍  ലിമ എക്സികൂട്ടിവ് അംഗങ്ങളും സീനിയര്‍ മെമ്പറന്‍മാരും  സന്നിഹിതരായിരുന്നു. .ചടങ്ങില്‍ വച്ച്   സജി  ജോണിനും , റൊണാള്‍ഡ്‌  തോണ്ടിക്കല്‍,  സിന്‍ഷോ  മാത്യു ,  ജോര്‍ജ് കിഴക്കേക്കര, എന്നി ലിമയുടെ ആദൃകാല പ്രവര്‍ത്തകര്‍ക്കും  എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ടിക്കറ്റുകള്‍ നല്‍കി 
                                     
ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റെമ്പര്‍ 21ാം തിയതി ശനിയാഴ്ച  വിസ്ട്ടോന്‍ ടൌണ്‍ ഹാളില്‍  വച്ചാണ് നടക്കുന്നത്.  ഇതിലേക്കായി ഒട്ടേറെ കല പരിപാടികളാണ് അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുന്നതെന്നു  സെക്രെട്ടറി  എല്‍ദോ  സണ്ണി പറഞ്ഞു .ഈ കല, കായിക മമാങ്കത്തിലേക്ക്  എല്ല മലയാളി സുഹുര്‍ത്തുക്കളെയും  ക്ഷണിക്കുന്നു .