Latest News

ഈ പെണ്‍കുട്ടിയെ അറിയാവുന്നവരുണ്ടോ? സംവിധായകന്‍ എം മോഹന്‍ അന്വേഷിക്കുന്നു

2017-06-16 03:05:05am |

സോഷില്‍ മീഡിയയിലൂടെ ഒറ്റദിവസം കൊണ്ട് ജീവിതം മാറിമറിഞ്ഞ നിരവധിയാളുകള്‍ നമ്മൂടെ ചുറ്റും ഉണ്ട്. ഫേസ്ബുക്കില്‍ വൈറലായ വീഡിയോയിലൂടെ ഗായകരും ഡാന്‍സറും അഭിനേതാക്കളുമെക്കെയായവര്‍ നമ്മുക്ക് ചുറ്റും ഉണ്ട്. ആ കൂട്ടത്തില്‍ ഒരാള്‍ കൂടി. സോഷില്‍ മീഡിയയില്‍ വൈറലായ ഒരു ഡബ്ബ്‌സ്മാഷ് വീഡിയോയിലെ ഈ പെണ്‍കുട്ടിയെ തിരഞ്ഞ് സംവിധായകന്‍ മോഹന്‍.

ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ സലീം കുമാര്‍ പറയുന്ന ഒരു ഡയലോഗാണ് ഈ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. ഈ കലകാരിയെ ഞങ്ങള്‍ അന്വേഷിക്കുന്നു എന്ന കുറിപ്പോടെ മോഹന്‍ ഡബ്ബ്‌സ്മാഷ് വീഡിയോ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. എന്തായാലും സംവിധായകന്‍ അന്വേഷിക്കുന്ന പെണ്‍കുട്ടിയെ തപ്പി സോഷില്‍ മീഡിയ ഇറങ്ങിക്കഴിഞ്ഞു.