സുഹൃത്തിനോടു പറഞ്ഞത് പടച്ചോന്‍ കേട്ടു! അങ്ങനെ റഹ്മാന്റെ നിക്കാഹ് നടന്നു

2017-06-17 03:39:29am |

മലയാളത്തിലെ എക്കാലത്തേയും പ്രണയനായകനാണു റഹ്മാന്‍. തന്റെ കൂടുംബജീവിതത്തെക്കുറിച്ച വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ പറഞ്ഞത് ഇങ്ങനെ. സിനിമയില്‍ വന്നു കുറച്ചു കാലത്തിനുള്ളില്‍ തന്നെ പ്രണയവും ബ്രേയ്ക്ക് അപ്പും സംഭവിച്ചു. പക്ഷേ എന്നെ വിവാഹം കഴിപ്പിക്കണം എന്ന് അച്ഛനമ്മമാര്‍ തീരുമാനിച്ചിരുന്നതു 26 വയസിലാണ്. പല ആലോചനകള്‍ വന്നിട്ടും നോ പറഞ്ഞു. മനസു കൊണ്ട് ഞാന്‍ തയാറായിരുന്നില്ല. ഒരിക്കല്‍ ചെന്നൈയിലെ സുഹൃത്തിന്റെ ഫാമിലി ഫങ്ഷനു പോയപ്പോള്‍ തട്ടമിട്ട മൂന്നു പെണ്‍കുട്ടികളെ കണ്ടു. കെട്ടുന്നെങ്കില്‍ ഇങ്ങനെയുള്ള പെണ്‍കുട്ടിയെ കെട്ടണം എന്നു പറഞ്ഞു.

rahman

ഇതോടെ സുഹൃത്ത് മെഹ്‌റുവിന്റെ അഡ്രസ് കണ്ടുപിടിച്ച് പെണ്ണു ചോദിച്ചു പോയി. ചില നിബന്ധനകളൊക്കെ ഉണ്ടായിരുന്നു എങ്കിലും അവര്‍ വിവാഹത്തിനു സമ്മതിച്ചു എന്ന് റഹ്മാന്‍ പറയുന്നു. ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ അനുഗ്രഹമാണ് മെഹ്‌റുന്നിസാ. ഭാര്യ കൂടെ ഇല്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട് എന്ന് റഹ്മാന്‍ പറയുന്നു. രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുമ്പ് സിനിമയില്ലാതെ നില്‍ക്കുകയാണ്. പലരുടെയും ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനാകാതെ പൂര്‍ണ്ണമായും വീടിനുള്ളില്‍ തന്നെ ഇരിക്കാന്‍ തുടങ്ങി. ഒരു രാത്രി മെഹ്‌റു പറഞ്ഞു അവസരങ്ങള്‍ ദൈവം തരുന്നതാണ് സമയമാകുമ്പോള്‍ അതു വരും. പിന്നീടൊരിക്കലും സിനിമയില്ലാത്തില്‍ ഞാന്‍ വിഷമിച്ചിട്ടില്ല. സിനിമയില്‍ സൗഹൃദങ്ങള്‍ കുറവാണ് എന്നും വീടാണു തനിക്ക് വലുത് എന്നും റഹ്മാന്‍ പറയുന്നു.