Latest News

പറ്റിച്ചു കടന്ന ഷാരുഖ് ഖാനെ കയ്യോടെ പിടികൂടി; രണ്‍ബീര്‍ 5000 രൂപയും വാങ്ങിച്ചെടുത്തു

2017-06-19 03:20:39am |

ഷാരുഖ് ഖാന്റെ കയ്യില്‍ നിന്ന് 5000 രൂപ വാങ്ങുന്ന രണ്‍ബീര്‍ കപൂറിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഷാരുഖും അനുഷ്‌കയും ഒന്നിക്കുന്ന 'ജബ് ഹാരി മെറ്റ് സെജാള്‍' എന്ന ചിത്രത്തിന് ഈ പേര് നല്‍കിയതിനാണ് പാരിതോഷികം. ഈ ചിത്രത്തിന് പേരിട്ടതിന് തനിക്ക് പാരിതോഷികം നല്‍കിയിട്ടില്ലെന്ന് രണ്‍ബീര്‍ പരാതി പറഞ്ഞിരുന്നു.

മെഹ്ബൂബ് സ്റ്റുഡിയോയിലായിരുന്നു എന്റെ ഷൂട്ടിങ് അവിടെ വെച്ചായിരുന്നു ഷാരുഖിനും ഷൂട്ടിങ്. സംവിധായകന്‍ ഇംതിയാസ് അലിയും ഷാരുഖും അനുഷ്‌കയും ഇവിടെയുണ്ടായിരുന്നു. ഞങ്ങള്‍ എല്ലാം ഒരുമിച്ച് ഇരുന്ന് ഷാരുഖ് ചിത്രത്തിന് പല പേരുകളും നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഞാനാണ് ജബ് ഹാരി മെറ്റ് സെജാള്‍ എന്ന പേര് പറഞ്ഞത്. ഇവരെല്ലാം എന്നെ കളിയാക്കി. എന്നാല്‍ പിന്നീട് ആ പേര് തന്നെ തിരഞ്ഞെടുത്തു. പക്ഷേ എനിക്കിതു വരെ പാരിതോഷികം തന്നിട്ടില്ല. ഷാരുഖ് സാര്‍ ഞാന്‍ മന്നത്തിലേയ്ക്ക് വരുന്നുണ്ട്. 5000 രൂപ റെഡിയാക്കി വെച്ചോളൂ എന്നാണ് രണ്‍ബീര്‍ പറഞ്ഞത്.

അവസാനം ഷാരുഖിന് പാരിതോഷികം നല്‍കേണ്ടി വന്നു. 5000 രൂപ നല്‍കുന്ന ചിത്രം ഷാരുഖ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അനുഷ്‌ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സേജാള്‍ എന്ന പേരുള്ളവരെ നേരിട്ട് കാണാനും ഷാരുഖ് എത്തുന്നുണ്ട്.