ആളെ കൊന്ന കേസില്‍ ജയിലിലായ സല്മാന് ഖാനും ദിലീപും തമ്മില്‍ എന്ത് ബന്ധം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന് ദിലീപും ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനും തമ്മില്‍ ഒരു സാമ്യമുണ്ട്. ഇരുവരും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടപ്പോള്‍ കടുത്ത ജനരോക്ഷമാണ് നേരിടേണ്ടി വന്നത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇരുവരോടുമുള്ള സഹതാപം അനുകൂല തരംഗമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ദിലീപിന് അനുകൂലമായി ഇപ്പോള്‍ തന്നെ സഹതാര തരംഗം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ദിലീപിന് അനുകൂലമായ സഹതാപ തരംഗം പണം കൊടുത്ത് പിആര്‍ കമ്പനികളെക്കൊണ്ട് ചെയ്യിക്കുന്നതാണെന്ന് ആരോപണമുണ്ട്. ആരോപണത്തിന്റെ നിജസ്ഥിതി എന്തായാലും അദ്ദേഹത്തിന് അനുകൂലമായ പ്രചരണം സജീവമാണെന്നത് വസ്തുതയാണ്. ദിലീപ് ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അദ്ദേഹം സഹായിച്ച ആളുകളുടെ അനുഭവങ്ങള്‍ പങ്കുവച്ചുമാണ് അനുകൂല പ്രചരണം നടക്കുന്നത്. ദിലീപ് ചികിത്സാ സഹായം നല്കിയവരുടേയും വീട് നിര്‍മ്മിച്ച് നല്കിയവരുടേയും അനുഭവ കഥകളാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത്.
സ്റ്റാന്‍ഡ് വിത്ത് ദിലീപ് എന്ന പേരില്‍ ഫെയ്സ്ബുക്കില്‍ പേജ് തുടങ്ങിയിട്ടുണ്ട്. സിനിമാ സംഘടനകളെല്ലാം കൈവിട്ടുവെങ്കിലും ദിലീപിനെ പിന്തുണച്ചു കൊണ്ട് ചില സിനിമാ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. സംവിധായകന് വൈശാഖ്, നടി തെസ്നി ഖാന്, നടനും എഴുത്തുകാരനുമായ മുരളീഗോപി തുടങ്ങിയവരാണ് ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന പ്രമുഖര്‍. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുന്നത് വരെ ദിലീപിനെ പിന്തുണയ്ക്കുമെന്നാണ് ഇവരുടെ നിലപാട്. ദിലീപിനെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ സബ്ജയിലിന് മുന്നില്‍ അദ്ദേഹത്തെ പിന്തുണച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഇതിന് സമാനമാണ് ബോളിവുഡ് താരം സല്മാന് ഖാനും നേരിട്ടത്. വഴിയരുകില്‍ കിടന്നുറങ്ങിയവരെ കാറിടിപ്പിച്ച് കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് സല്മാന് അനുകൂലമായ സഹതാപ തരംഗം സോഷ്യല്‍ മീഡിയയില്‍ രൂപപ്പെട്ടത്. അന്നും താരം ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നു തുണയായത്. ജയിലില്‍ പോയ താരത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്ത് വന്നത്.
സോഷ്യല്‍ മീഡിയ എന്ത് പറഞ്ഞാലും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്ന് തന്നെയാണ് പൊതുസമൂഹത്തിലെ ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. അത് സല്മാന് ഖാന് ആയാലും ദിലീപ് ആയാലും.