Latest News

കര്‍ണ്ണനില്‍ നിന്നു പൃഥ്വിരാജിനെ ഒഴിവാക്കി, പകരം ചിയാന്‍ വിക്രം നായകന്‍: 100നു പകരം 300 കോടി ബജറ്റില്‍ ചിത്രം അടുത്ത വര്‍ഷം

2018-01-08 02:32:10am |

പൃഥ്വിരാജ് ആരാധകര്‍ ഏറെ ആഘോഷിച്ച ബിഗ്ബജറ്റ് ചിത്രമായിരുന്നു ആര്‍ എസ് വിമലിന്റെ കര്‍ണ്ണന്‍. എന്നാല്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ടു സംവിധായകന്‍ രംഗത്ത് എത്തിരിക്കുകയാണ്. പൃഥ്വിരാജിനു പകരം ചിയാന്‍ വിക്രമിനെ നായകനാക്കി 300 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം 2019 ഡിസംബറില്‍ റിലീസ് ചെയ്യമെന്നാണു വിമല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിന് വേണ്ടി താന്‍ ചിട്ടപ്പെടുത്തിയ, അവാര്‍ഡ് ലഭിച്ച ഗാനങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രിഥ്വിരാജ് സംവിധായകന്‍ ആര്‍ എസ് വിമലിനോട് ആവശ്യപ്പെട്ടുവെന്നും അങ്ങനെ താന്‍ ചിട്ടപ്പെടുത്തിയ രണ്ട് ഗാനങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും രമേഷ് നാരായണന്‍ ആരോപിച്ചിരുന്നു.മികച്ച ഗായകനായി തെരഞ്ഞെടുത്ത പി ജയചന്ദ്രനെ ഒഴിവാക്കണമെന്നും പ്രിഥ്വി ആവശ്യപ്പെട്ടു എന്നാണു വിമല്‍ രമേശ് നാരായണനോട് പറഞ്ഞിരുന്നത്. ഇതേതുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ അഭിപ്രായ വ്യത്യാസവും അകല്‍ച്ചയുമുണ്ടായിരുന്നു. അക് കര്‍ണനെയും ബാധിച്ചു എന്നാണ് വിവരം.