ആരെന്തു കാണിച്ചാലും മണി ചേട്ടനു ചാലക്കുടി ജീവനാ...ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല; എന്റെ മരണശേഷമേ നിങ്ങള്‍ അത് അറിയു: കണ്ണു നിറയിച്ചു മണിയുടെ ആ വീഡിയോ

2018-03-19 02:58:15am |

കലാഭവന്‍ മണിയുടെ കണ്ണുനിറയുന്ന ആ പ്രസംഗം ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചു സഹോദരന്‍. ചാലക്കുടിയേക്കുറിച്ച് ഇത്ര ഏറെ പാടിയ കലാകാരന്‍ താനായിരിക്കും എന്നും ഒരു പക്ഷേ എന്റെ മരണ ശേഷം മാത്രമേ നിങ്ങള്‍ അത് അറിയുകയുള്ളു എന്നും മണി പറയുന്ന വീഡിയോയാണു സഹോദരന്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ചു കൊണ്ട് ആര്‍ എല്‍ വി രാമകൃഷ്ണന്‍ എഴുതിയത് ഇങ്ങനെ.

അറം പറ്റിയ വാക്കുകൾ '.. പാവം ചാലക്കുടി യെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന് ചാലക്കുടി ജീവനാ... ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല