Latest News

എന്റെ അച്ഛനെ നോക്കാന്‍ രണ്ടുമാസം എന്റെ കൂടെയുണ്ടായിരുന്നു, എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചപ്പോള്‍ വല്ലാത്തൊരു ഷോക്കായി: വേദനയോടെ ചാര്‍മിള

2018-04-11 03:13:24am |

ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചാര്‍മ്മിള ധനത്തിലൂടെ മോഹന്‍ലാലിന്റെ നായികയാവുന്നത്. പ്രണയവും വിരഹവും ചാര്‍മ്മിളയുടെ ജീവിതത്തെ മറ്റൊരു തലത്തിലൂടെ നയിക്കുകയായിരുന്നു. ഇപ്പോള്‍ 'കൊച്ചിന്‍ ശാദി ചെന്നൈ 03' എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്കു തിരിച്ചു വരികയാണ് നടി. തിരിച്ചു വരവിനെക്കുറിച്ച് ചാര്‍മിള പറഞ്ഞത് ഇങ്ങനെ.

മറ്റൊരാള്‍ക്കും ഉണ്ടാകാത്ത തരത്തിലുള്ള അനുഭവങ്ങള്‍ എന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു. ഇന്ന് ഞാന്‍ ശരിക്കും ഒറ്റപ്പെട്ട് കഴിഞ്ഞിരിക്കുന്നു. അഭിനയം എന്റെ തൊഴിലാണ്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ഞാന്‍ കൂടുതല്‍ സജീവമാവുകയാണ്. മഞ്ജിത്ത് ദിവാകര്‍ സംവിധാനം ചെയ്യുന്ന കൊച്ചിന്‍ ശാദി ഗ്ഗചെന്നൈ 03 എന്ന മലയാള ചിത്രത്തില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്നു. തകര്‍ന്നു പോയ തന്റെ പ്രണയത്തെക്കുറിച്ച് ചാര്‍മിള മനസു തുറന്നു. സിനിമ മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണു ആ പ്രണയത്തെക്കുറിച്ച് ചാര്‍മിള സംസാരിച്ചത്. അത് ഇങ്ങനെ

uploads/news/2018/04/207837/13.gif

ഒരു ഘട്ടത്തില്‍ തുടര്‍ച്ചയായി ആറു ചിത്രങ്ങളില്‍ ഞാന്‍ അദ്ദേഹത്തിന്റെ നായികയായി അഭിനയിച്ചു. കടല്‍, കമ്പോളം, രാജധാനി, രാജകീയം, സ്‌പെഷല്‍ സ്‌ക്വാഡ്, അറേബ്യ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലാണള് ഞാന്‍ നായികയായത്. കട്ടപ്പനയില്‍ രാജധാനിയുടെ ചിത്രീകരണം നടക്കുമ്പോഴാണ് എന്റെ അച്ഛന് ഹാര്‍ട്ട് അറ്റാക്കായത്. അച്ഛനെ ആശുപത്രിയിലാക്കി. ഭാഷ അറിയില്ല. സഹായിക്കാന്‍ ആരുമില്ല. അത്തരമൊരു സാഹചര്യത്തില്‍ എന്റെ അച്ഛനെ നോക്കാന്‍ രണ്ടുമാസം എന്റെ കൂടെയുണ്ടായിരുന്നു.

അച്ഛനെ അദ്ദേഹം നല്ലതുപോലെ നോക്കിയിരുന്നു. സ്വാഭാവികമായും ഞാനും അദ്ദേഹവും കുടുതല്‍ അടുക്കുകയായിരുന്നു. ജീവിതത്തില്‍ ഒന്നിക്കാനുള്ള പ്രണയംതന്നെയായിരുന്നു. പിന്നെ, എല്ലാം കഴിഞ്ഞ് അദ്ദേഹം എന്നെ ഉപേക്ഷിച്ചപ്പോള്‍ വല്ലാത്തൊരു ഷോക്കായിരുന്നു. അക്കാലത്ത് ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് പത്രങ്ങളിലൊക്കെ ഞാന്‍ ഇന്റര്‍വ്യൂ നല്‍കിയിരുന്നു. അതു വായിച്ചിട്ടെങ്കിലും എന്നെ വിവാഹം കഴിക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിച്ചു. പിന്നെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ എന്റെ പ്രതീക്ഷ മുഴുവന്‍ ഇല്ലാതായി എന്നും ചര്‍മിള പറയുന്നു.