Latest News

ആ രണ്ടു ദിവസം വീടിനു പുറത്തു പോലും ഇറങ്ങാതെ കത്രീന, ജയിലില്‍ നിന്ന് എത്തിയ സല്‍മാനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു... ഇരുവരും ഉടന്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്

2018-04-12 02:17:59am |

ഏഴ് വര്‍ഷത്തോളം ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ഖാന്റെ കാമുകിയായിരുന്നു കത്രീന കൈഫ്. ഇടയ്ക്ക് ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഏക് ദാ ടൈഗറിന്റെ രണ്ടാം പതിപ്പായ ടൈഗര്‍ സിന്ദാ ഹേയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ പഴയ പ്രണയം വീണ്ടും മൊട്ടിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഔദ്യോഗികമായി തന്നെ വിവാഹിതരാകാന്‍ തീരുമാനം കൈക്കൊണ്ടതായാണ് പുറത്തുവരുന്ന വിവരം.
 

uploads/news/2018/04/208111/9.gif

കഴിഞ്ഞ ദിവസം സല്‍മാന്‍ ജയിലിലായതു മുതല്‍ കത്രീന ഏറെ ദു:ഖിതയായിരുന്നു. സല്‍മാന്‍ ജയിലില്‍ കിടന്ന 2 ദിവസങ്ങളിലും നടി വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ലെന്നാണ് ഇവര്‍ പറയുന്നത്. താരം ജാമ്യം നേടി പുറത്തിറങ്ങിയ ഉടന്‍ തന്നെ കത്രീന സല്‍മാന്റെ വസതിയിലെത്തിയിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി എത്തിയ കത്രീനയെ സല്‍മാന്‍ കണ്ടപാടെ ആലിംഗനം ചെയ്തു. ഇരുവരും ഒറ്റയ്ക്ക് ഏറെ നേരം ചിലവഴിച്ച ശേഷമാണ് കത്രീന രാത്രി വൈകി പുറത്തേയ്ക്ക് പോയത്.

 

uploads/news/2018/04/208111/10.gif

പൊതുവേദിയില്‍ ഇരുവരും ഒരേ കപ്പില്‍ ചായക്കുടിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇരുവരും പിരിഞ്ഞ ശേഷം വീണ്ടും പല പ്രണയങ്ങളിലും ചെന്ന് പെട്ടെങ്കിലും എല്ലാം അടിച്ചു പിരിയുകയായിരുന്നു. ഇതോടെയാണ് വീണ്ടും ഒന്നിക്കാന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.