""അമലാ പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യു"" എനിക്കും കിട്ടാറുണ്ട് ആ സന്ദേശം

2018-05-12 02:32:34am |

മലയാളത്തില്‍ നിന്ന് എത്തി സൗത്ത് ഇന്ത്യയിലെ എണ്ണം പറഞ്ഞ നടിമാരില്‍ ഒരാളായ താരമാണ് അമല പോള്‍. വ്യക്തി ജീവിതത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു എങ്കിലും അമലയുടെ കരിയറില്‍ അവര്‍ ഏറെ ശ്രദ്ധിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ഒരു റസ്‌ക്കല്‍ എന്ന് ചിത്രത്തില്‍ അരവിന്ദ് സാമിയുടെ നായികയായി എത്തിരിക്കുകയാണ് അമല പോള്‍. ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ട് അമല ഒരു തമിഴ് ഓണ്‍ലൈനോടു തന്റെ മനസു തുറക്കുകയുണ്ടായി. താന്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വളരെ പിന്നോക്കമാണ് എന്ന് അമല പറയുന്നു. അതു മൂലം പല സുഹൃത്തുക്കളേയും നഷ്ടമയിട്ടുണ്ട്. അമല നല്‍കിയ അഭിമുഖത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ.

എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. മെസേജുകള്‍ വരാറുണ്ട്. കുറേ പരസ്യ മെസേജുകള്‍ കിട്ടാറുണ്ട്. അമല പോളിന്റെ ഹോട്ട് വീഡിയോസും ചിത്രങ്ങളും കാണാം സബ്സ്ക്രൈയ്ബ് ചെയ്യൂ എന്നൊക്കെ പറഞ്ഞിട്ട്. ദേഷ്യം വരാറുണ്ട്. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.

uploads/news/2018/05/216140/19.jpg

ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെ നഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.

അച്ഛനോടും അമ്മയോടും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞാന്‍ പറയാറില്ല. കാരണം അവര്‍ സാധാരണ ജീവിതം നയിച്ചവരാണ്. സിനിമയുമായി ബന്ധമുള്ളവരല്ല. പ്രതിസന്ധികള്‍ വരുമ്പോള്‍ കൊച്ചു കുട്ടിയെപ്പോലെ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ കരയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയല്ല ഞാന്‍. കരയാറുണ്ട്, പക്ഷേ അതെന്റെ സ്വകാര്യതയാണ് എന്നും അമല പറഞ്ഞു.