ഐശ്വര്യ നിങ്ങള്‍ ആരാധ്യയെ ഒരിക്കലും അങ്ങനെ ചുംബിക്കരുതായിരുന്നു, നിങ്ങള്‍ ഫെയ്ക്ക് ആയി മകളെ വളര്‍ത്തുകയാണ്

2018-05-17 01:55:15am |

ലോകം മുഴുവനുള്ള സിനിമ ആരാധകരും കാനില്‍ എത്തിയ ഐശ്വര്യയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. കാനിലെത്തിയ ആഷ് മകള്‍ക്കൊപ്പം പങ്കുവച്ച ചിത്രമാണ് ആരാധകരെ ചൊടുപ്പിച്ചിരിക്കുന്നത്. തന്റെ ചുണ്ടു കൊണ്ടു മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്ന ആഷിന്റെ ചിത്രമായിരുന്നു അത്. നിരുപാധികം നിന്നെ സ്‌നേഹിക്കുന്നു ഈ ലോകത്തിലെ ഏറ്റവും സന്തുഷ്ടയായ അമ്മ എന്ന ക്യാപ്ഷനോടെയാണ് ഐശ്വര്യ മകളോടൊപ്പമുള്ള ചിത്രം പങ്കുവച്ചത്. എന്നാല്‍ മകളുടെ ചുണ്ടില്‍ ഐശ്വര്യ ചുംബിച്ചതു ശരിയയില്ല എന്നാണു പലരുടേയും വാദം.

എനിക്കു മറ്റുള്ളവരുടെ കാര്യം അറിയില്ല, അഞ്ചോ ആറോ വയസുള്ള മകളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് ശരിയായി തോന്നുന്നില്ല എന്നാണ് ഒരാളുടെ കമന്റ്. മകളെ അങ്ങനെ ചുംബിക്കരുതായിരുന്നു എന്നും ക്യാമറയ്ക്കു മുമ്പില്‍ പോസ് ചെയ്യാന്‍ പറഞ്ഞു മകളെ ഫേയ്ക്ക് ആയി വളര്‍ത്തുകയാണ് ഐശ്വര്യ എന്നും പറഞ്ഞവര്‍ ഉണ്ട്. എന്നാല്‍ അമ്മയുടെയും മകളുടെയും ഈ ചിത്രത്തിനു താഴെ അസഭ്യം പറഞ്ഞവര്‍ മനുഷ്യരല്ല എന്നാണ് മറ്റൊരു കൂട്ടാരുടെ അഭിപ്രായം. ഈ ചിത്രം കണ്ടിട്ട് മറ്റൊന്നും തോന്നുന്നില്ല എന്നും ഈ ചിത്രം കാണുമ്പോള്‍ തോന്നുനത് അമ്മയും മകളും തമ്മില്‍ ഉള്ള നിഷ്‌കളങ്ക ബന്ധം ആണെന്നും പലരും പറഞ്ഞു.