"അമ്മ"യില്‍ നിന്ന് പുറത്തുവന്നശേഷവും അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍

2018-08-04 02:47:26am |

താരസംഘടനയായ 'അമ്മ' യില്‍ നിന്ന് പുറത്തുവന്നശേഷവും അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമമെന്ന് നടി രമ്യാ നമ്പീശന്‍. പ്രശ്‌നങ്ങളുണ്ടെന്ന് തങ്ങള്‍ക്ക് ഓരോ വേദിയിലും ആവര്‍ത്തിച്ച് പറയേണ്ട അവസ്ഥയാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഡബ്ല്യൂസിസി പുരുഷന്മാര്‍ക്ക് എതിരായ സംഘടനയല്ല. താരസംഘടനയായ അമ്മയുടെ എതിര്‍സംഘടന ആകരുത് വനിതാ കൂട്ടായ്മയെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് നല്ല സമീപനമല്ല ലഭിച്ചതെന്നും രമ്യാ നമ്പീശന്‍ വീണ്ടും തുറന്നടിച്ചു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് അക്രമിക്കപ്പെട്ട നടിയും, രമ്യയും ഉള്‍പ്പെടെ നാലുപേര്‍ രാജിവെച്ച് പുറത്തുപോയത്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു രാജി.