ഫഹദ് ഫാസില്‍ ചിത്രത്തിലെ നസ്രിയയുടെ പാട്ട്! ആവേശത്തോടെ ആരാധകര്‍

2018-08-06 03:21:17am |

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വരത്തന്‍'. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമല്‍ നീരദും-ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമെന്ന ഒറ്റ വിശേഷണം മതി വരത്തനെ പ്രതീക്ഷയോടെ കാത്തിരിക്കാന്‍. വരത്തനിലൂടെ നസ്രിയ നിര്‍മ്മാതാവിന്റെ റോളും ഏറ്റെടുത്തു. നിര്‍മ്മാണത്തിന് പുറമേ വരത്തനില്‍ ഗായികയായും താരമെത്തുന്നെന്നാണ് പുതിയ വിവരം. യുവ സംഗീത സംവിധായകന്‍ സുഷിന്‍ ശ്യം ഒരുക്കുന്ന പാട്ടാണ് നസ്രിയ പാടിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം സുഷിന്‍ പുറത്തു വിട്ടു.

'വരത്തനിലെ പാട്ടിന്റെ റെക്കോര്‍ഡിങ്' എന്നും കുറിച്ചിട്ടുണ്ട്. പാട്ടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 'സലാല മൊബൈല്‍സ്', ബാംൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളില്‍ നസ്രിയ പാടിയിട്ടുണ്ട്. ഈ പാട്ടുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വരത്തന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് ഫഹദ് ഈ ചിത്രത്തിലെത്തുന്നത്. മായാനദിയിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മിയാണ് നായിക. ആഗസ്റ്റ് 27ന് ചിത്രം റിലീസ് ചെയ്യും.