ആ സമയത്ത് ഞാനും ശ്രീശാന്തും തമ്മില്‍ ലിവിങ് റിലേഷനിലായിരുന്നു: പിന്നെങ്ങനെ ഏഴു വര്‍ഷം പ്രണയിച്ചു വിവാഹം കഴിച്ചു, മുന്‍ കാമുകി രംഗത്ത്

ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ആരോപണവുമായി മുന്‍ കാമുകിയും നടിയുമായ നികേഷ പട്ടേല്‍ രംഗത്ത. സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസണ് 11-ലെ മത്സരാര്‍ത്ഥികളില്‍ ഒരാളായ ശ്രീശാന്തിന്റെ ഭുവനേശ്വരിയുമായുള്ള പ്രണയവും വിവാഹവും വെളിപ്പെടുത്തലിനു പിന്നാലെയാണ് മുന്‍ കാമുകി രംഗത്തെത്തിയത്.
ഭുവനേശ്വരിമായുള്ള പ്രണയത്തെക്കുറിച്ച് വാചാലനായ ശ്രീശാന്ത് തങ്ങളൂശട ബന്ധത്തെ പാടെ തള്ളിക്കളഞ്ഞുവെന്നുവെന്നും, അതു തന്നെ മുറിവേല്‍പ്പിച്ചുവെന്നും നികേഷ ബാംഗ്ലൂര്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നുവെന്നും നികേഷ വെളിപ്പെടുത്തി. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്. തങ്ങള്‍ ഒരുമ്മിച്ചായിരുന്ന സമയത്ത് ഭാര്യയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശ്രീശാന്ത് വ്യക്തമാക്കിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ തന്നോടു ചെയ്തത് എന്താണ്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും നികേഷ പറയുന്നു.