ദീപിക-രണ്‍ബീര്‍ വിവാഹം സ്വര്‍ഗ്ഗത്തില്‍, ഒരു മുറിയുടെ വാടക 33,000 രൂപ, ദിവസം ഹോട്ടല്‍ വാടക 24 ലക്ഷം ; ആല്‍പ്‌സ് പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ പൂക്കളും മരങ്ങളും നിറഞ്ഞ തടാകക്കരയില്‍...!!

2018-11-15 03:12:12am |

ഒരു മുറിയുടെ മാത്രം വാടക 33,000 രൂപ. ആകെയുള്ളത് 75 മുറികള്‍. ഇങ്ങിനെ റിസോര്‍ട്ട് പൂര്‍ണ്ണമായും ദീപികയും രണ്‍ബീറും ബുക്ക് ചെയ്തത് ഒരാഴ്ചത്തേക്ക്. ബോളിവുഡ് ബന്ധപ്പെടുന്ന വിരാട്‌കോഹ്‌ലി-അനുഷ്‌ക്കാ ശര്‍മ്മ വിവാഹത്തിന് ശേഷം ഒരു പക്ഷേ ബോളിവുഡ് കാണുന്ന സ്വര്‍ഗ്ഗത്തില്‍ നടക്കുന്ന അടുത്ത വിവാഹമായിരിക്കും വെള്ളിത്തിരയിലെ സൂപ്പര്‍ കാമുകീകാമുകന്മാരായ രണ്‍ബീറിന്റെയും ദീപികയുടേയും.

ഇറ്റലിയില്‍െ ആല്‍പ്‌സ് പര്‍വ്വതത്തിന്റെ മടിത്തട്ടില്‍ പൂക്കളും മരങ്ങളും നിറഞ്ഞ് മനോഹരമായ ലേക്ക് കോമോ റിസോര്‍ട്ടില്‍ ദിവസം 24,75,000 രൂപയാണ് വേദിക്ക് മാത്രമായി സൂപ്പര്‍ദമ്പതികള്‍ മുടക്കിയത്. വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയിലാണ് വിവാഹാഘോഷമെങ്കിലും ലേക് കോമോയുടെ കിഴക്കന്‍ ഭാഗത്തെ ആഡംബര റിസോര്‍ട്ടിലെ മുറികളെല്ലാം ബോളിവുഡ് വിവാഹത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. റിസോര്‍ട്ടിന് ചുറ്റും 26,000 ചതുരശ്ര അടിയില്‍ ബോട്ടാണിക് ഗാര്‍ഡനുമുണ്ട്.

uploads/news/2018/11/264915/lake-como-1.jpg

മൊത്തം ഒരു കോടി രൂപയോളം മുറികള്‍ക്ക് മാത്രമായി ചെലവഴിക്കും. മിലാനില്‍ നിന്നും മുപ്പത് മൈല്‍ അകലെയുള്ള പ്രകൃതി രമണീയമായ ലേക് കോമോയില്‍ അനേകം സെലിബ്രിട്ടികള്‍ക്ക് വീടുണ്ട്. ജോര്‍ജ്ജ് ക്‌ളൂണിയും ജൂലിയാ റോബര്‍ട്ട്‌സും കാതറീന്‍ സെറ്റാജോണ്‍സും ഉള്‍പ്പെടെയുള്ള ഹോളിവുഡ് താരങ്ങളും ഡേവിഡ് ബെക്കാമിനെ പോലെയുള്ള ഫുട്‌ബോള്‍ താരങ്ങളും കോമോയുടെ തീരത്ത് വീടുള്ളവരാണ്. പുരാതന ഗ്രാമങ്ങളാല്‍ ചുറ്റപ്പെട്ട ഇറ്റലിയിലെ ഈ മൂന്നാമത്തെ വലിയ തടാകം പ്രണയാതുരമായ ഇടം കൂടിയാണ്.

uploads/news/2018/11/264915/lake-como-2.jpg

വിവാഹത്തിന് മുന്നോടിയായി റിസോര്‍ട്ടിലെ 75 മുറികളും നാലു റസ്‌റ്റോറന്റുകളും ബാറുകളും ടെറസുമെല്ലാം പൂര്‍ണ്ണമായും പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിലേക്ക് ക്ഷണം. ബോളിവുഡില്‍ നിന്നും സഞ്ജയ് ലീലാ ബന്‍സാലി, ഫറാഖാന്‍ എന്നിവരെ പോലെയുള്ളവര്‍ക്കായിരുന്നു ക്ഷണം.