"പേളിയുടെ വിവാഹ വാര്‍ത്തയറിഞ്ഞ് ബോധം കെട്ടു വീണിട്ടില്ല"; ഗോസിപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് നടി അര്‍ച്ചന

2019-01-23 03:01:01am |

തന്റെ പേരില്‍ പ്രചിക്കുന്ന ഗോസിപ്പുകള്‍ക്കെതിരെ നടി അര്‍ച്ചന സുശീലന്‍. പേളി മാണിയുടേയും നടന്‍ ശ്രീനിഷിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ് അര്‍ച്ചന ബോധംകെട്ട് വീണു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഗോസിപ്പുകള്‍ക്ക് മറുപടിയുമായി അര്‍ച്ചന തന്നെ രംഗത്ത് എത്തിരിക്കുകയാണ്. താന്‍ പേളിയുടെ വിവാഹ വാര്‍ത്ത അറിഞ്ഞ് ബോധംകെട്ട് വീണിട്ടില്ലെന്ന് താരം വ്യക്തമാക്കി.

താന്‍ നൃത്തം ചെയ്യുന്ന സമയത്തു പോലും തളര്‍ന്നു പോലും വീണിട്ടില്ല. പിന്നെയാണ് പേളിയുടെ വിവാഹ വാര്‍ത്ത അറിഞ്ഞ് വീഴുന്നതെന്നും താരം ചോദിച്ചു. വിവാഹ നിശ്ചയം നടക്കുന്ന സമയത്ത് അര്‍ച്ചന സ്‌റ്റേജ് ഷോയുമായി താന്‍ കുവൈറ്റിലായരുന്നുവെന്നും കൂടാതെ കുപ്രചാരണങ്ങള്‍ അറിഞ്ഞപ്പോള്‍ ചിരി അടക്കാനായില്ലെന്നും താരം വ്യക്തമാക്കി.

ഇങ്ങനെയുള്ള പ്രചരണങ്ങള്‍ സൃഷ്ടിച്ചു വിടുമ്പോള്‍ അവ പ്രതികൂലമായി ബാധിക്കുന്നത് പേളിയ്ക്കും ശ്രീനീഷിനും തന്നെയാണെന്നും, അവരുടെ ജീവിതത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും താരം തുറന്നു പറഞ്ഞു. പൂര്‍ണ്ണ സമ്മതത്തോടെ ശ്രീനിഷിന്റെയും പേളിയുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് നിശ്ചയം നടന്നത്. കൂടാതെ ഇത്തരം പ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇഷ്ടപ്പെടുന്നില്ലായെന്നും അര്‍ച്ചന വെളിപ്പെടുത്തി.