ദ്യുതിയുടെ ഒളിംപിക്‌സ് സ്വപ്നങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റ്: ഇതല്ലേ ഹീറോയിസം?

2019-02-02 03:38:02am |

ശതം സമര്‍പ്പയാമിക്ക് ഒന്നരലക്ഷം രൂപ സംഭാവന നല്‍കിയതിന് വന്‍ വിമര്‍ശനമാണ് സന്തോഷ് പണ്ഡിറ്റിന് നേരിടേണ്ടി വന്നത്. തന്റെ പണം എന്തുചെയ്യണമെന്ന് താന്‍ തീരുമാനിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് പിന്നീട് രംഗത്ത് വന്നത്. വിമര്‍ശന ശരങ്ങള്‍ക്കു മുന്നില്‍ നിന്നുകൊണ്ട് ഒടുവില്‍ ഹീറോയെന്ന് വിളിപ്പിച്ചിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. കായിക ട്രാക്കില്‍ പണമൊരു തടസ്സമായപ്പോള്‍ ഓടിത്തീര്‍ക്കാനാകതെ കിതച്ച ദ്യൂതിയുടെ ഒളിംപിക്‌സ് മോഹങ്ങള്‍ക്ക് ചിറക് നല്‍കികൊണ്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഹീറോയിസം.

സൈക്ലിങ്ങ്, സ്വിമ്മിങ്ങ്, റണ്ണിങ്ങ് ഉള്‍പ്പെടെ വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച പോത്തന്‍കോട്ടെ ദ്യൂതി എന്ന പെണ്‍കുട്ടിക്കാണ് സന്തോഷ് പണ്ഡിറ്റ് സഹായവുമായി എത്തിയത്. മുമ്പ് പല അവസരങ്ങളിലും ഇത്തരത്തില്‍ പലര്‍ക്കും സഹായം നല്‍കി സന്തോഷ് പണ്ഡിറ്റ് മാതൃകയായിരുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നലെ എന്ടെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു...
കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി...cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്... ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്....

ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്..

കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു...
ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും...

(ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാൻ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാൽ മനസ്സിലാവും,,,,,
നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ)