ബാലന്‍ വക്കീല്‍ ആകാന്‍ ദിലീപിനോട് നിര്‍ദേശിച്ചത് മോഹന്‍ലാല്‍: വെളിപ്പെടുത്തലുമായി ബി.ഉണ്ണിക്കൃഷ്ണന്‍

2019-02-14 01:39:50am |

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രമാണ് 'കോടതിസമക്ഷം ബാലന്‍ വക്കീല്‍'. ബാലന്‍ വക്കീല്‍ എന്ന വിക്കന്‍ കഥാപാത്രമായാണ് ദിലീപ് വേഷമിടുന്നത്. ചിത്രത്തിശന്റ ടീസറും ട്രയിലറും ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ ബാലന്‍ വക്കീലായി വേഷമിടാന്‍ ദിലീപിന് നിര്‍ദേശം നല്‍കിയത് മോഹന്‍ ലാല്‍ ആണെന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് ബി.ഉണ്ണിക്കൃഷ്ണന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.