അനുരാഗ കരിക്കിന്‍വെള്ളം പുറത്തിറങ്ങിയപ്പോള്‍ തന്റെ ജീവിതത്തില്‍ പ്രണയതകര്‍ച്ച ഉണ്ടായെന്ന് രജിഷ വിജയന്‍

2019-02-26 02:56:20am |

അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച നടിയാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും താരം സ്വന്തമാക്കിയിരുന്നു. അനുരാഗ കരിക്കിന്‍ വെള്ളം പുറത്തെത്തിയതിന് പിന്നാലെ തന്റെ ജീവിതത്തിലും പ്രണയപരാജയമുണ്ടായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രജിഷ. ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലാണ് രജിഷ കാര്യം വ്യക്തമാക്കിയത്.

എലിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ തനിക്ക് പ്രണയപരാജയം സംഭവിച്ചിട്ടില്ലെന്നും അതിനു ശേഷമാണ് ഉണ്ടായതെന്നും രജീഷ പറഞ്ഞു. 'ഒരു ബ്രേക്ക്അപ് ഉണ്ടായിട്ടുണ്ട്. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. അതുപോലെ തന്നെയാണ് ബ്രേക്ക്അപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രണയത്തകര്‍ച്ച സംഭവിച്ചത്'