Latest News

മമ്മൂട്ടിയോട് സന്തോഷ് പണ്ഡിറ്റ് ചോദിച്ചു, ഒന്ന് അനുഗ്രഹിക്കാമോ? മറുപടി ഇങ്ങനെ...

2017-05-18 02:27:10am |

ഷൂട്ടിങിന്റെ ആദ്യ ദിവസങ്ങളിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. ഷൂട്ട് തുടങ്ങി കുറച്ചുദിവസങ്ങൾക്ക് ശേഷമാണ് അദ്ദേഹം ജോയിൻ ചെയ്തത്. സെറ്റിൽ വന്നതിനു ശേഷമാണ് ഞങ്ങൾ പരസ്പരം കാണുന്നത്. അതുവരെ രണ്ടുപേരും രണ്ടു സ്ഥലത്തായിരുന്നു. പണ്ഡിറ്റിനെ വിളിച്ചോളൂ എന്ന് ഡയറക്ടർ പറയുന്ന സമയത്താണ് ഞാനും മമ്മൂക്കയും ആദ്യം കാണുന്നത്.

ഞങ്ങളുടെ കോമ്പിനേഷൻ സീനായിരുന്നു അത്. ഷോട്ട് എടുക്കുന്നതിനു മുൻപ് ഞാൻ അദ്ദേഹത്തോട് ‘അനുഗ്രഹിക്കണം’ എന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് എന്നോട് ’ഓൾ ദി ബെസ്റ്റ്’ എന്നുപറഞ്ഞു. അങ്ങനെയാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. ഷൂട്ടിങ് തുടങ്ങും മുൻപ് ഒന്നു കാണാനോ സംസാരിക്കാനോ ഉള്ള അവസരമൊന്നും കിട്ടിയല്ല. എങ്കിലും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. ഞങ്ങൾ തമ്മിൽ ധാരാളം കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഷൂട്ടിങ് തീർന്നിട്ടില്ല.