പേടിയും അസ്വസ്ഥതയും തോന്നി, സെറ്റില്‍ 15 ഓളം ടെക്‌നീഷന്‍മാരും: "ആടൈ"യിലെ വിവാദ രംഗത്തിന്റെ ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തി അമല പോള്‍

2019-07-09 02:14:41am |

സിനിമ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന സമയത്ത് ചെയ്ത പരീക്ഷണ ചിത്രമാണ് 'ആടൈ' എന്ന് നടി അമല പോള്‍. ചിത്രം പറയുന്നത് ധീരമായൊരു വിഷയമാണ്. അതുകൊണ്ട് മാത്രമാണ് ഒരു നായികയും ചെയ്യാന്‍ ധൈര്യപ്പെടില്ലാത്ത ഈ വേഷം ഏറ്റെടുത്തതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമല പോള്‍ പറഞ്ഞു.

ആടൈ ചിത്രത്തിന്റെ ട്രയിലറിലെ വിവാദ രംഗം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. അമല പോളിന്റെ വാക്കുകള്‍ ഇങ്ങനെ ' തന്റെ ടീമിനേയും ഷൂട്ടിങ്ങ് ക്രൂവിനേയും വിശ്വസിച്ചില്ലാകയിരുന്നുവെങ്കില്‍ ആ സീനില്‍ താന്‍ അഭിനയിക്കില്ലായിരുന്നു. ഒരേ സമയം ടെന്‍ഷനും അസ്വസ്ഥതയും തോന്നി. സെറ്റില്‍ 15 ടെക്‌നീഷന്‍മാരോളം ണ്ടായിരുന്നു. ആളുകള്‍ തെറ്റിദ്ധരിച്ചാലും ആടൈ ഒരു സത്യസന്ധമായ ശ്രമമാണ്''..

പലരും സ്ത്രീകേന്ദ്രീകൃതമായ കഥകളുമായി സമീപിച്ചിട്ടുണ്ട്. പക്ഷെ ഒന്നും ഇഷ്ടപ്പെട്ടവ ആയിരുന്നില്ല. എന്നാല്‍ ആടൈ ഒരു തമിഴ് സിനിമ ആണെന്നു പോലും വിശ്വാസിക്കാന്‍ സാധിച്ചില്ലെന്നും അമല പോള്‍ കൂട്ടിച്ചേര്‍ത്തു.