"നിലാക്കായത് നേരം നല്ല നേരം...ഹാ..." മൂളിപ്പാട്ടും പാടി മേക്കപ്പിടുന്ന റഹ്മാന്‍; ഏറ്റെടുത്ത് ആരാധകര്‍

2019-07-10 02:21:01am |

ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു റഹ്മാന്‍. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് മാറിയതോടെ മലയാളത്തില്‍ റഹ്മാന് ഒരു ഇടവേള വന്നു. മലയാളത്തില്‍ ഇടവേളയുണ്ടായെങ്കിലും ഇന്നും മലയാളികളുടെ പ്രിയ നടനാണ് റഹ്മാന്‍. ഇപ്പോള്‍ മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് റഹ്മാന്‍. റഹ്മാന്റെ ഒരു പുതിയ വീഡിയോയാണ് വൈറലാകുന്നത്.

'നിലാക്കായത് നേരം നല്ല നേരം' എന്ന ഗാനം കേട്ടും ഒപ്പം മൂളിയും മേക്കപ്പിടുന്ന റഹ്മാന്റെ വീഡിയോയാണ് പുറത്ത് വന്നത്. 'നിലാക്കായത് നേരം നല്ല നേരം...ഹാ...' എന്ന കുറിപ്പോടെ താരം തന്നെയാണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. തെലുങ്ക് ചിത്രത്തിനു മേക്കപ്പിടുന്നതിനിടെയുള്ള വീഡിയോയാണിത്.

റഹ്മാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 'റഹ്മാന്‍ ഇന്നും മലയാളികളുടെ സൂപ്പര്‍ ഹീറോ'യാണെന്നാണ് ആരാധകരുടെ പ്രതികരണം.