ദുരുദേശത്തോട് കൂടി സ്പര്‍ശിച്ചു; നടന്‍ ചേരനെതിരെ ഗുരുതര ആരോപണവുമായി നടി

2019-07-28 03:16:12am |

നടനും സംവിധായകനുമായ ചേരനെതിരെ ഗുരുതര ആരോപണവുമായി ബിഗ് ബോസ് തമിഴ് പതിപ്പ് മത്സരാര്‍ത്ഥി മീര മിഥുന്‍. ഷോയില്‍ ഒരു ടാസ്‌ക് ചെയ്യുന്നതിനിടെ ദുരുദേശത്തോട് കൂടി ചേരന്‍ സ്പര്‍ശിച്ചുവെന്നാണ് മീര ഉന്നയിച്ചിരിക്കുന്ന ആരോപണം. വില്ലേജ് റൗണ്ട് ടാസ്‌കിനിടെയാണ് സംഭവം. അനുവാദമില്ലാതെ ചേരന്‍ തന്റെ അരയില്‍ ചുറ്റിപ്പിടിച്ചുവെന്ന് മീര പറഞ്ഞു.

അതേസമയം ബിഗ്‌ബോസ്സിലെ മറ്റൊരു മത്സരാര്‍ത്ഥി ചേരനെ പിന്തുണച്ച് രംഗത്തെത്തി. ചേരന്‍ മോശക്കാരനായ ഒരു വ്യക്തിയല്ലെന്നും അദ്ദേഹം രണ്ട് പെണ്‍കുട്ടികളുടെ പിതാവാണെന്നും അവര്‍ പറഞ്ഞു. ചേരനെ പിന്തുണച്ച് പലരും രംഗത്തെത്തി. ചേരന് സ്ത്രീകളോട് മോശമായി പെരുമാറാന്‍ സാധിക്കില്ല, അദ്ദേഹത്തോടൊപ്പം ജോലി ചെയ്തവര്‍ക്ക് അത് വ്യക്തമായി അറിയാമെന്നുമാണ് പലരും പറയുന്നത്. സംഭവം വിവാദമായതോടെ ചേരന്‍ മീരയോട് മാപ്പ് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല താന്‍ തൊട്ടതെന്നും തന്റെ കുട്ടികളുടെ പേരില്‍ സത്യം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.