നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട?, ആരാധകരോട് ടൊവിനോ; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

2019-09-04 03:18:15am |

തങ്ങളുടെ പ്രിയതാരങ്ങളെ ഒരു നോക്ക് കാണാനായി മഴയത്തും വെയിലത്തും കാത്തിരിക്കാന്‍ ആരാധകര്‍ തയ്യാറാണ്. ഇപ്പോള്‍ തന്നെ കാണാനായി മഴ നഞ്ഞ് കാത്തിരുന്ന ആരാധകരോട് ടൊവിനോ തോമസ് പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

'മഴ വന്നപ്പോള്‍ എല്ലാവരും പോയികാണും എന്നാണോര്‍ത്തത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട?ഒരു മഴ കൊണ്ടതുകൊണ്ട് നമ്മള്‍ക്ക് ഒന്നും വരാന്‍ പോവുന്നില്ല, അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്, രസമല്ലേ. മഴയത്ത് എന്നെ കാത്തിരുന്നതിന് നന്ദി,'-ടൊവിനോ പറഞ്ഞു

അപ്രതീക്ഷിതമായി എത്തിയ മഴയില്‍ വേദിയും കാത്തിരുന്നവരുമെല്ലാം നനയുകയായിരുന്നു. ഓപ്പണ്‍ സ്റ്റേജില്‍ നിന്ന് ആരാധകരെ അഭിസംബോധന ചെയ്ത താരം, സഹായികള്‍ കുട നീട്ടിയപ്പോള്‍ വേണ്ടെന്നു ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാം. എന്ന്, എവിടെ വെച്ചു നടന്ന ഉദ്ഘാടന ചടങ്ങ് ആണെന്ന് വീഡിയോയില്‍ വ്യക്തമല്ലെങ്കിലും ടൊവിനോ ആരാധകര്‍ താരത്തിന്റെ പ്രസംഗം ഏറ്റെടുത്തു കഴിഞ്ഞു.