യു കെ മലയാളികളുടെ മാതാവ് മറിയക്കുട്ടി കല്ലടാന്തിയിൽ നിര്യാതയായി

2017-06-16 02:03:41am | അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടൻ: യു കെ മലയാളികളായ ജോണി കല്ലടാന്തിയിൽ, സാലി അബ്രാഹം എന്നിവരുടെ മാതാവ് മറിയക്കുട്ടി ജോസഫ് കല്ലടാന്തിയിൽ (87) കോട്ടയം നീണ്ടൂരിൽ നിര്യാതയായി. പരേതനായ ചാക്കോ ജോസഫ് കല്ലടാന്തിയിൽ ഭർത്താവായിരുന്നു.സിസ്റ്റർ അന്നു ( കാരിത്താസ് സെക്ക്യൂലർ ഇൻസ്റ്റിറ്റ്യൂട്ട്), ജെയിംസ് (നീണ്ടൂർ), ജോണി കല്ലടാന്തിയിൽ                      
(സ്റ്റീവനേജ്,യു കെ) അബ്രാഹം കല്ലടാന്തിയിൽ (ഫ്ലോറിഡ,യുഎസ്എ), സാലി അബ്രാഹം(സെന്റ് ആൽബൻസ്, യു കെ) സജി കല്ലടാന്തിയിൽ (റോം,ഇറ്റലി), സിനി തോമസ് (റോം,ഇറ്റലി) എന്നിവർ മക്കളാണ്. 
 
ലൗസി ജെയിംസ് (നീണ്ടൂർ), ലൈസാമ്മ ജോണി (സ്റ്റീവനേജ്), ഗ്രേസി അബ്രാഹം( ഫ്ലോറിഡ) അബ്രാഹം തൊണ്ടൂപ്പറമ്പിൽ (സെന്റ് ആൽബൻസ്),ലൈബി സജി (റോം),തോമസ് ഡൊമിനിക് (റോം) എന്നിവർ ജാമാതാക്കളാണ്.
 
ജൂൺ 18 നു ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് സ്വവസതിയിൽ അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് നീണ്ടൂർ സെന്റ് മൈക്കിൾ ദേവാലയത്തിൽ നടത്തപ്പെടുന്ന തിരുക്കർമ്മങ്ങൾക്ക് ശേഷം പള്ളി സെമിത്തേരിയിലെ
കുടുംബ കല്ലറയിൽ സംസ്കാരം നടത്തപ്പെടും. 
 
നീണ്ടൂർ ഗ്ലോബൽ പ്രവാസി സംഗമം, യുകെകെസിഎ, ഒഐസിസി,യു കെ നീണ്ടൂർ പ്രവാസി സംഗമം,സർഗ്ഗം സ്റ്റീവനേജ്,കേരളാ കാത്തലിക് കമ്മ്യുണിറ്റി സ്റ്റീവനേജ്, കേരളാ ഫാമിലി ക്ലബ്ബ് എന്നീ സംഘടനകൾ അനുശോചനം അറിയിച്ചു.