Latest News

മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു; എളംകുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ സംസ്​കരിച്ചു

2017-08-07 02:58:34am |

റിയാദ്​: മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു. റിയാദിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിലെ ചർമരോഗ വിദഗ്​ധനും എറണാകുളം പൂണിത്തറ സ്വദേശിയുമായ ഡോ. ജോഷിയുടെ മകൻ ജോ ജോഷി (18) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെയാണ്​ മരിച്ചത്​. വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയക്ക്​ വിധേയനായി ചികിത്സയിൽ തുടരവേ വെള്ളിയാഴ്​ച പുലർച്ചെയാണ്​ അന്ത്യം​. ഞായറാഴ്​ച ഉച്ചക്ക്​ 2.30ന്​ എളംകുളം ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ സംസ്​കരിച്ചു. 

റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂളിൽ പത്താം ക്ലാസ്​ വരെ പഠിച്ച ജോ കഴിഞ്ഞ വർഷമാണ്​ പ്ലസ്​ വണ്ണിന്​ ചേരാൻ നാട്ടിലേക്ക്​ പോയത്​. മെഡിക്കൽ എ​ൻട്രൻസ്​ പരീക്ഷയിൽ 98 ശതമാനം മാർക്ക്​ നേടി റാങ്ക്​ ലിസ്​റ്റിൽ കയറിയത​ി​​െൻറ ആഹ്ലാദത്തിനിടയിലാണ്​ മരണം. ഡോ. ജോഷി ^ ഡോ. വിനീത ജോഷി ദമ്പതികളുടെ ഏക മകനാണ്​ ജോ.

റിയാദ്​: മുൻ പ്രവാസി വിദ്യാർഥി നാട്ടിൽ മരിച്ചു. റിയാദിലെ ന്യൂസഫാമക്ക പോളിക്ലിനിക്കിലെ ചർമരോഗ വിദഗ്...

Read more at: http://www.madhyamam.com/gulf-news/saudi-arabia/jo-dr-son-death-riyadh-kerala-news/2017/aug/06/308374