Latest News

പൊന്നമ്മ ഗോപിനാഥന്റെ സംസ്കാരം ഇന്ന്

2018-03-17 08:38:03am |

ലണ്ടൻ∙ കഴിഞ്ഞശനിയാഴ്ച ലണ്ടനിൽ നിര്യാതയായ വൃദ്ധമാതാവ് കട്ടപ്പന വടക്കേക്കുറ്റ് പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ പൊന്നമ്മയുടെ (78)  സംസ്കാരം ഇന്നു രാവിലെ 10.30ന് ഈസ്റ്റ് ലണ്ടൻ മാനോർ പാർക്കിലെ  സിറ്റി ഓഫ് ലണ്ടൻ ക്രിമറ്റോറിയത്തിൽ നടക്കും. (വിലാസം- അൾഡേഴ്സ്ബ്രൂക്ക് റോഡ്, മാനോർ പാർക്ക്, ലണ്ടൻ, ഇ12 5ഡി.ക്യു)  

രാവിലെ ഒൻപതിന് ബെക്റ്റണിലെ ക്രിബ് ആൻഡ് സൺസ് ഫ്യൂണറൽ സർവീസ് സെന്ററിൽ മൃതദേഹം അരമണിക്കൂർ പൊതുദർശനത്തിനു വയ്ക്കും. പിന്നീട് വിലാപയാത്രയായി മാനോർപാർക്കിൽ എത്തിച്ചശേഷം മരണാനന്തരകർമങ്ങൾ പൂർത്തിയാക്കിയാകും സംസ്കരിക്കുക.

രണ്ടുമാസം മുമ്പായിരുന്നു ഗോപിനാഥൻ നായരുടെ മരണം. ഭർത്താവിന്റെ മരണത്തെത്തുടർന്ന്  മകനോടൊപ്പം ലണ്ടനിലെത്തിയ പൊന്നമ്മ വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് രണ്ടാഴ്ചയായി ലണ്ടനിലെ ക്യൂൻസ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് കഴിഞ്ഞ ശനിയാഴ്ച മരിച്ചത്.

മക്കൾ: ജെന്റിൽ (ലണ്ടൻ) പരേതയായ ആശാകുമാരി. മരുമക്കൾ: ശശികുമാർ മുല്ലയ്ക്കൽ കട്ടപ്പന, ശുഭ സ്മൃതിയിൽ കൊല്ലം (ലണ്ടൻ)