യു.കെ മലയാളിയുടെ പിതാവ് പി.ജെ തോമസ് നിര്യാതനായി.

2017-04-21 01:39:32am |

മാഞ്ചസ്റ്റർ: ട്രാ ഫോർട് മലയാളി അസോസിയേഷൻ മുൻ ട്രഷറും, സാൽഫോർഡ്  സീറോ മലബാർ ഡയസിസ് സെക്രട്ടറിയുമായ ജോർജ് തോമസിന്റെ പിതാവ് പി.ജെ.തോമസ് (87) നിര്യാതനായി. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്ന പരേതൻ ഏപ്രിൽ 19 ബുധനാഴ്ച രാത്രി 9.30 മണിക്കായിരുന്നു അന്തരിച്ചത്. പാലക്കാട് ജില്ലയിലെ പുന്നപാടത്ത് കുട്ടൻ തറപ്പേൽ കുടുംബാഗമാണ് പരേതൻ. മൃതസംസ്കാരം ശനിയാഴ്ച (22-4-2017) 3 മണിക്ക് ഇളവംപാടം സെന്റ് തോമസ് പള്ളിയിൽ നടത്തപ്പെടുന്നതായിരിക്കും.

കുടുംബാംഗങ്ങൾ:

ഭാര്യ - പരേതയായ മറിയാമ്മ തോമസ് (മറ്റക്കര മ ണിയൻചിറ കുടുംബാംഗം). മക്കൾ: ത്രേസ്യാമ്മ, എലിസബത്ത്, സി. അമല (SABS) ജർമ്മനി, ജോർജ് (മാഞ്ചസ്റ്റർ UK), കൊച്ചുറാണി. മരുമക്കൾ: ജയിംസ് കോട്ടായിൽ (കുറവിലങ്ങാട്), റെജി കളപ്പുരയിൽ (പാലക്കാട്), ഷീജ വഴുതനപ്പള്ളി (കുറപ്പൻത്തറ), സിബി കിഴവഞ്ചിയിൽ - ടീച്ചർ (ഈരാറ്റുപേട്ട ).

പരേത ന്റെ നിര്യാണത്തിൽ മകൻ ജോർജ് തോമസിന്റെ മാഞ്ചസ്റ്ററിലെ വസതിയിൽ ഫാ. തോമസ് തൈക്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. പരേതന്റെ നിര്യാണത്തിൽ ട്രാ ഫോർട് മലയാളി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

നാട്ടിലെ വിലാസം:
കുട്ടൻ തറപ്പേൽ,
പുന്നപാടം,
ഇളവൻപാടം.പി.ഓ,
പാലക്കാട്.
ഫോൺ: 9495912860, 9605348010.