വികാരി ജനറാൾ ഫാ.മാത്യു ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ മാഷ് നിര്യാതനായി

2018-08-18 03:07:23am |

വിലങ്ങാട്: ഗ്രെയ്റ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ വികാരി ജനറാളും, പ്രസ്റ്റൺ കത്തീഡ്രൽ വികാരിയുമായ റവ.ഡോ. മാത്യു ജേക്കബ് ചൂരപൊയികയിലിന്റെ പിതാവ് ചാക്കോ ജോസഫ് വിലങ്ങാട് നിരാതനായി.

കോഴിക്കോടു  നരിപ്പറ്റ പഞ്ചായത്തിൽ വിലങ്ങാട്ടെ ആദ്യകാല കുടിയേറ്റക്കാരനും, വിലങ്ങാട് സെന്റ്. ജോർജ്ജ് സ്‌കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകനും, സാമൂഹ്യ പ്രവർത്തകനും ആയിരുന്ന ചാക്കോ സാറിന് 95 വയസ്സ് പ്രായമുണ്ടായിരുന്നു.  കോട്ടയം മീനച്ചിൽ താലൂക്കിലെ ഇളങ്ങുളം പാലൂക്കാവിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ചാക്കോ മാഷ് വിലങ്ങാട് പോസ്റ്റ്‌മാസ്റ്റർ ആയും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

വിലങ്ങാട് സെന്റ് ജോർജ്ജ് സ്‌കൂളിൽ നിന്നും അദ്ധ്യാപികയായി വിരമിച്ച റോസമ്മ ചാക്കോയാണ്  പരേതന്റെ ഭാര്യ. റോസമ്മ ടീച്ചർ ആലക്കൽ കുടുംബാംഗമാണ്.   റിട്ട.അദ്ധ്യാപകനായ ജേക്കബ് ( തങ്കച്ചൻ) ബാംഗ്ലൂർ, ജോസ്  (കുണ്ടുതോട്), വിൻസൺ (വിലങ്ങാട് ), ലില്ലിക്കുട്ടി കുര്യാച്ചൻ, മാത്യു അച്ചൻ (യു കെ) ഫിലിഫ് എന്നിവർ മക്കളാണ്.

സിറില്ല കട്ടക്കയം 
(കുളത്തുവയൽ)
പൗളി വല്ലിയിൽ 
(കുളത്തുവയൽ) 
ജോസമ്മ മണ്ണാപറമ്പിൽ
(കുടിയാന്മല)
കുര്യാച്ചൻ പുത്തൻപുരയിൽ 
(കരുവഞ്ചാൽ)
സെലിൻ കളപ്പുര (ആലക്കോട്) എന്നിവർ 
ജാമാതാക്കളുമാണ്.
 
 
ആഗസ്റ്റ് 19 നു ഞായറാഴ പന്ത്രണ്ടു മണിക്കു സ്വഭവനത്തിൽ അന്ത്യോപചാര ശുശ്രുഷകൾ ആരംഭിച്ച് വിലങ്ങാട് സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ മാർ റെമിജിയൂസ് പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന  ശുശ്രുഷകൾക്കു ശേഷം  കുടുംബ കല്ലറയിൽ സംസ്‌കാരം നടത്തും. 
 
കർദ്ധിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ ജോസഫ്  സ്രാമ്പിക്കൽ, മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ, മാർ ജോർജ്ജ് ഞരളക്കാട്ട്,മാർ ജോസഫ് പാംപ്ലാനി, മാർ ജോസ് പൊരുന്നേടം, മാർ ജോർജ്ജ് വലിയമറ്റം, മാർ ജേക്കബ് തൂങ്കുഴി തുടങ്ങി നിരവധി പേര് അനുശോചനവും പ്രാർത്ഥനകളും നേർന്നു.