സൗദിയിൽ നിന്ന് ഉല്ലാസയാത്ര പോയ കോട്ടയം സ്വദേശി ബഹ്റൈനിൽ മുങ്ങിമരിച്ചു
2018-12-09 02:53:10am |

ദമ്മാം: കൂട്ടുകാരോടൊപ്പം സൗദിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് പോയ കോട്ടയം സ്വദേശി ബഹ്റൈനിൽ കടലിൽ മുങ്ങിമരിച്ചു. ദമ്മാമിൽ നിന്ന് ബഹ്റൈനിലേക്ക് പോയ കോട്ടയം സ്വദേശി കടവും ഭാഗംവീട്ടിൽ മാത്യു തോമസ്- രാജമ്മ തോമസ് ദമ്പദികളുടെ മകൻ മിഷാൽ തോമസ് (37) ആണ് വെള്ളിയാഴ്ച മരിച്ചത്.
കടലിൽ ബോട്ടിങ്ങിനിടെ നീന്താനിറങ്ങിയ മിഷാൽ മുങ്ങി മരിക്കുകയായിരുന്നു. 13 പേരടങ്ങുന്ന സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ഉല്ലാസയാത്ര. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ജേദൻ, ഹസെൽ എന്നിവർ മക്കളാണ്. ടിനു മിഷാൽ ആണ് ഭാര്യ. ഇറാം ഗ്രൂപ്പ് സംരഭമായ ജാസ് അറേബ്യയുടെ ഡയറക്ടറാണ് മിഷാൽ.